മാവോയിസ്റ്റ് ഭീഷണി മലയോരത്തെ വിവിധ സ്ഥലങ്ങള്‍ കണ്ണൂര്‍ റെയിഞ്ച് ഐ ജിയുടെ നേതൃത്വത്തിലുള്ള പോലീസ് ഉന്നതതല സംഘം സന്ദര്‍ശിച്ചു.
ഇരിട്ടി:നിലമ്പൂര്‍ വെടിവെപ്പിന്റെ വാര്‍ഷികദിനമായ നവംബര്‍ 24ന് മുമ്പ് തിരിച്ചടിക്കുമെന്ന് മാവോവാദികള്‍ അന്ത്യശാസനം നല്‍കിയതായും കേന്ദ്ര ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായാണ് മലയോരമേഖലയില്‍ മാവോയിസ്റ്റ് സാനിധ്യം അറിയിച്ച പ്രദേശങ്ങളില്‍ കണ്ണൂര്‍ റെയിഞ്ച് ഐ ജി മഹിപാല്‍ യാദവ്,ജില്ലാ പോലീസ് മേധാവി ശിവ വിക്രം ഐ പി എസ് ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് സംഘം സന്ദര്‍ശിച്ചത്.കീഴ്പള്ളി ,വിയറ്റ്നാം ആറളം ഫാം ചെക്യേരി കോളനി തുടങ്ങിയ സ്ഥലങ്ങളാണ് ഉന്നത തല സംഘം സന്ദര്‍ശിച്ചത്.ആറളം പേരാവൂര്പോലീസ് സ്റ്റേഷനുകളിലും സംഘം എത്തിയിരുന്നു.
Post a Comment
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കണ്ണൂര്‍ വാര്ത്തകളുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.