ബസ്സോടിക്കുന്നതിനിടെ മൊബൈലിൽ സംസാരിച്ച ഡ്രൈവർക്കും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ ഫെയ്സ് ബുക്കിൽ അസഭ്യം പറഞ്ഞ കണ്ടക്ടർക്കും എതിരെ നടപടി

 ഇരിട്ടി :    മൊബൈലിൽ സംസാരിച്ച ഡ്രൈവർക്കും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ ഫെയ്സ് ബുക്കിൽ അസഭ്യം പറഞ്ഞ കണ്ടക്ടർക്കും എതിരെ നടപടിയെടുത്തു
ഇക്കഴിഞ്ഞ ഞായറാഴ്ച കണ്ണൂരില്‍ നിന്നും ഇരിട്ടിയിലേക്ക് വരുന്ന K L 58 P 3402 എന്ന സ്വകാര്യ ബസിന്റെ ഡ്രൈവര്‍ വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ എടുത്ത് സംസാരിക്കുന്നതാണ് നവമാധ്യമങ്ങളില്‍ വൈറലായത്.ഇത് മോട്ടോര്‍വാഹന വകുപ്പിന്റെ വാട്ട്‌സ് അപ്പ് ഗ്രൂപ്പില്‍ എത്തിയതോടെയാണ് ബസ് ഡ്രൈവര്‍കുടുങ്ങിയത്.യാത്രക്കാരില്‍ ആരോ പകര്‍ത്തിയ വീഡിയോ ഔദ്യോഗിക വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ എത്തിയതോടെയാണ് തലശേരി അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം പി റിയാസ് ബസ് ഡ്രൈവര്‍ ജിതേഷ് മാവിലയ്‌ക്കെതിരെ നടപടി സ്വീകരിച്ചത്.ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ജാഗ്രതയില്ലാതെ വാഹനം ഓടിച്ചതിന് ഇയാളുടെ ലൈസന്‍സ് 3മാസത്തേക്ക് റദ്ദാക്കുകയും 1000രൂപ പിഴയും ഈടാക്കുകയും ചെയ്തതായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഫേസ്ബുക്കിലെ ഒരു ഗ്രൂപ്പില്‍ ഡ്രൈവിംഗിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലും ഇതിനെതിരെ നടപടി സ്വീകരിച്ച മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞും പോസ്റ്റിട്ട   അജേഷ്  പ്രസാദ് എന്ന കണ്ടക്ടറുടെ ലൈസൻസ് ആണ് റദ്ദാക്കിയത്.   തലശ്ശേരി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ.ശ്രീ. റിയാസ് എം പി ആണ് ഉടനടി നടപടി എടുത്തത്.

വീഡിയോ

No comments

Powered by Blogger.