ഇരിട്ടി, മുഴക്കുന്ന് പോലീസ് സ്‌റ്റേഷനുകളിലെ എസ് ഐ മാര്‍ക്ക് സ്ഥലം മാറ്റമില്ല.


ഇരിട്ടി:ഇരിട്ടി എസ് ഐ പി സി സഞ്ചയ്കുമാറിനെ മുഴക്കുന്ന് പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റിയിരുന്നു.മുഴക്കുന്ന് പോലീസ് സ്‌റ്റേഷനിലെ പി രാജേഷിനെ കോഴിക്കോട് റൂറലിലേക്കും ,ഇരിട്ടിയിലേക്ക് പി ആര്‍ മനോജിനെയും നിയമിച്ചതായി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.എന്നാല്‍ മുഴക്കുന്ന് എസ്‌ഐയെയും,ഇരിട്ടി എസ് ഐയെയും മാറ്റുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രതിഷേധം ശക്തമായിരുന്നു.ഇതിനിടയിലാണ് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്ന 27 എസ് ഐ മാരുടെയും സ്ഥലം മാറ്റം സംബന്ധിച്ചുള്ള ഉത്തരവ് മരവിപ്പിച്ചത്.ഇതോടെ ഇവര്‍ അതത് സ്‌റ്റേഷനില്‍ തന്നെ സേവനം അനുഷ്ടിക്കും

No comments

Powered by Blogger.