ഭാര്യയുമൊത്ത് കുളിക്കാനിറങ്ങിയ യുവാവ് ചാക്കാട് പുഴയില്‍ മുങ്ങി മരിച്ചുഇരിട്ടി : ഭാര്യയുമൊത്ത് പുഴയില്‍ അലക്കാനും കുളിക്കാനും പോയ യുവാവ്‌ പുഴയില്‍ മുങ്ങിമരിച്ചു. ഇരിട്ടി ടൌണിലെ ഓട്ടോ ഡ്രൈവര്‍ കീഴൂര്‍കുന്ന് ദാറുൽജന്നത്തിൽ നൗഫൽ (27) ആണ് ആറളം പുഴയുടെ ഭാഗമായ ചാക്കാട് പുഴയില്‍ മുങ്ങി മരിച്ചത്. ശനിയാഴ്ച രാവിലെ 11മണിയോടെ ഭാര്യക്കൊപ്പം അലക്കാനും കുളിക്കാനുമായി പുഴയില്‍ പോയ നൌഫല്‍ പുഴയില്‍ മുങ്ങി മരിക്കുകയായിരുന്നു എന്നാണ് വിവരം. നൌഫലിന് നീന്തല്‍ വശമില്ലായിരുന്നു എന്നും നാട്ടുകാര്‍ പറഞ്ഞു. കീഴൂര്‍കുന്നിലെ ജലീല്‍ - അഫ്സത്ത് ദമ്പതികളുടെ മകനാണ്. ഭാര്യ : സാബിറ. മക്കള്‍ : സാബിത്ത്, സാദിര്‍, ജസ്ബീര്‍. ഏക സഹോദരന്‍ ജാഫര്‍. ഇരിട്ടി അമല ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോലീസ് ഇന്ക്വസ്റ്റിനു ശേഷം പരിയാരം മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോകും.

No comments

Powered by Blogger.