ഏത് പഴകിയ ചുമയും കഫക്കെട്ടും ഒറ്റ ദിവസത്തിനുള്ളില്‍ മാറ്റാം


ഇന്ന് എല്ലാവരും നേരിടുന്ന ഒരു പ്രശ്നമാണല്ലോ ചുമ, കഫക്കെട്ട്, തൊണ്ട കുത്തല്‍ , ജലദോഷം, പനി എന്നിവയെല്ലാം. തണുപ്പു തുടങ്ങിയാല്‍ ഇത് എല്ലാവരിലും ഉള്ള ഒരു കാര്യം തന്നെയാണ്. അതുകൊണ്ട് തന്നെ ഇവയ്ക്കെല്ലാം കൂടെയുള്ള ഒറ്റ മരുന്ന് ഇതാ പരിചയപ്പെട്ടോളൂ. ഈ കഷായം ഉണ്ടാക്കി കുടിക്കുകയാണെങ്കില്‍ ഈ എല്ലാ പ്രശ്നങ്ങളും ഒറ്റയടിക്ക് മാറിക്കിട്ടും എന്നതാണ് ഇതിന്റെ പ്രത്യേകത.
മഴക്കാലത്തെ ഈ പ്രശ്നം ഇപ്പോള്‍ എല്ലാവരിലും കണ്ടു വരുന്നു. ആദ്യം തോണ്ടയില്‍ ഒരു കരകരപ്പ് ആയിരിക്കും, അതു പിന്നെ ഭയങ്കര തല വേദന ആവും. പിന്നീട് അത് പനിയും. പനി കൂടി വന്നാല്‍ പറയണ്ട. കഫക്കെട്ടും തുമ്മലും ജലദോഷവും എല്ലാമായിട്ട് ഒരാഴ്ച്ച ഉറക്കം പോലും പോയിക്കിട്ടുന്ന വലിയൊരു പ്രശ്നമായി മാറും. അനുഭവിച്ചിട്ടുള്ളവരോട് പ്രത്യേകം പറയേണ്ട കാര്യമൊന്നുമില്ല. ശരിയല്ലേ ?
നിങ്ങളില്‍ പലരുടേയും വീടുകളില്‍ അമ്മൂമ്മമാരും അമ്മമാരും എല്ലാം ഉണ്ടാക്കി തന്നിട്ടുള്ള ഒരു കഷായം തന്നെ ആണിത്. അറിയാത്തവര്‍ക്കായി, അല്ലെങ്കില്‍ ഇതുകൊണ്ടൊന്നും ഗുണമില്ല എന്ന് പറയുന്നവര്‍ക്കായിട്ടാണ് ഈ വിവരണം. കാരണം ഇത് ഉപയോഗിച്ച് ഫലം കണ്ട ഒന്നാണ്.
ഈ കഷായം ഉണ്ടാക്കാന്‍ അവശ്യമായ സാധനങ്ങള്‍ എന്തൊക്കെ എന്ന് ആദ്യം നോക്കാം.
ഒരു പാത്രത്തില്‍ ആറോ അല്ലെങ്കില്‍ ഏഴോ ഗ്ലാസ്സ് വെള്ളം വച്ച് ചൂടാക്കുക, അത് ഇളം ചൂടാകുമ്പോള്‍ അതിലേക്ക് കുറച്ച് ഞെവര ഇല ( ചില നാട്ടിലൊക്കെ അതിനെ പനികൂര്‍ക്ക എന്ന് പറയും ) പത്തെണ്ണം എടുത്ത് ചതച്ചോ അല്ലാതെയോ ഇടാം. അതിനു ശേഷം തണ്ടോടു കൂടിയിട്ട് നാലോ അഞ്ചോ തുളസിയില ഇടുക. അതു കഴിഞ്ഞ് തണ്ടോടു കൂടിയല പൊതിനയില നലോ അഞ്ചോ എണ്ണം തന്നെ ഇടുക. രണ്ടു തണ്ട് കറിവേപ്പിലയും ചേര്‍ക്കുക. അത് കഴിഞ്ഞ് പത്ത് ചെറിയുള്ളി ചതച്ച്, കുരുമുളക് ഒരു കൈ പിടിയില്‍ എടുത്ത് ചതച്ച് ഇടുക ഇനി കുരുമുളക് പൊടിയാണെങ്കില്‍ അത് രണ്ട് ടേബിള്‍ സ്പൂണ്‍ ഇട്ടാല്‍ മതിയാകും. ചുക്ക് ഉണ്ടെങ്കില്‍ ഒന്നോ രണ്ടോ കഷ്ണം ചതച്ച് ഇടുക, അതല്ലെങ്കില്‍ ഇഞ്ചി അയാലും മതി . ഇഞ്ചി ഒരു കഷ്ണം എടുത്ത് ചതച്ച് അതില്‍ ചേര്‍ക്കുക.

ഇനി ആവശ്യമായത് രണ്ടു കഷ്ണം കറുകപ്പട്ട, ആറോ എഴോ എണ്ണം ഗ്രാമ്പൂ, പച്ച മഞ്ഞള്‍ ഉണ്ടെങ്കില്‍ ഒരു കഷ്ണം ചതച്ച് (കറികള്‍ക്ക് ഉപയോഗിക്കുന്ന പച്ച മഞ്ഞള്‍ തന്നെ വേണം), ഇനി മഞ്ഞള്‍ പൊടി ആണെങ്കില്‍ അര ടീ സ്പൂണ്‍ മതി കൂടാതെ ഏലക്കാ നാലെണ്ണം കൂടി. ഇവയെല്ലാം കൂടി വെള്ളത്തില്‍ ഇട്ടു തിളപ്പിക്കുക. തിളച്ചു കഴിഞ്ഞ ചെറു ചൂടില്‍ കുറച്ച് നേരം കൂടി വയ്ക്കണം. 7 ഗ്ലാസ് വെള്ളം എന്നത് ചെറുതീയില്‍ വറ്റി അതൊരു 5 ഗ്ലാസ്സ് ആകുന്നതു വരെ വയ്ക്കുക. വെള്ളം വറ്റുക എന്നത് അല്ല നമ്മുടെ ലക്ഷ്യം, ഈ വെള്ളത്തില്‍ നമ്മള്‍ ഇട്ടിട്ടുള്ള മരുന്നുകളുടെ സത്ത് എത്രത്തോളം വെള്ളത്തില്‍ ആകാമോ അത്രയും ആവണം എന്നതാണ്.
അതായത് തിളച്ചു കഴിഞ്ഞാല്‍ അപ്പോള്‍ തന്നെ നാം തീ അളയ്ക്കരുത് എന്ന് അര്‍ത്ഥം. ചെറു തീയില്‍ എത്രത്തോളം വയ്ക്കാമോ അത്രയും വയ്ക്കണം എന്നാലേ കൂടുതല്‍ ഗുണം കിട്ടുകയൊള്ളൂ. അതിനു ശേഷം വേണമെങ്കില്‍ കാപ്പിപ്പൊടിയോ മധുരത്തിനായി കരിപ്പെട്ടിയോ ശര്‍ക്കരയോ ചേര്‍ക്കാം.
ഇപ്പോള്‍ നമ്മുടെ കഷായം തയ്യാറായി കഴിഞ്ഞു. ഇത് അരിച്ചെടുത്ത് ഒരു ഫ്ലാസ്കില്‍ ആക്കി ഇടയ്ക്കിടയ്ക്ക് കുടിക്കുകയാണെങ്കില്‍ തീര്‍ച്ചയായും രണ്ടു ദിവസത്തിനുള്ളില്‍ ചുമയും, ജലദോഷവും, കഫക്കെട്ടും പനിയും എല്ലാം പമ്പ കടക്കും തീര്‍ച്ച. ഇനി ഇത് എല്ലാം തന്നെയില്ലെങ്കിലും വീട്ടില്‍ ഉള്ള സാധങ്ങള്‍ വച്ചു തന്നെ ഈ കഷായം ഉണ്ടാക്കി കുടിക്കാവുന്നതാണ്.
ഇത് എല്ലാവര്‍ക്കും ഉപകാരപ്പെടും, അതുകൊണ്ടു തന്നെ പരമാവധി ഷെയര്‍ ചെയ്ത് കൊടുക്കണം.

No comments

Powered by Blogger.