ബിജെപി പ്രവര്‍ത്തകന്റെ മരണം: കയ്പമംഗലത്ത് തിങ്കളാഴ്ച ഹര്‍ത്താല്‍



തൃശ്ശൂര്‍: സംഘര്‍ഷത്തില്‍ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകന്‍ മരിച്ചതിനെ തുടര്‍ന്ന് തൃശ്ശൂരില്‍ കയ്പമംഗലത്ത് തിങ്കളാഴ്ച ബിജെപി ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഉണ്ടായ സിപിഎം-ബിജെപി സംഘര്‍ഷത്തില്‍ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകനാണ് ഇന്നു പുലര്‍ച്ചെ മരിച്ചു. കയ്പമംഗലം സ്വദേശി സതീശന്‍(51) ആണു മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് കയ്പമംഗലത്ത് ബിജെപി-സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് സതീശനു പരിക്കേറ്റത്.

സംഘര്‍ഷത്തില്‍ നാലു ബിജെപി പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റിരുന്നു. സംഘര്‍ഷത്തിനു പിന്നാലെ പ്രവര്‍ത്തകരെ ഉള്‍പ്പെടെ തൃശ്ശൂരിലെ ഒളരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സതീശന്‍ ഞായറാഴ്ച പുലര്‍ച്ചെ മരിക്കുകയായിരുന്നു. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് പോലീസ് ക്യാംപ് ചെയ്യുന്നുണ്ട്.

No comments

Powered by Blogger.