ഹാദിയ അഖില അശോകൻ എന്ന പേരില്‍ പഠനം പൂർത്തിയാക്കും

ന്യൂഡല്‍ഹി: സുപ്രീം കോടതി അനുമതിയോടെ സേലം ശിവരാജ് ഹോമിയോ കോളേജില്‍ പഠനം തുടരാനെത്തിയ ഹാദിയ പഠനം പൂര്‍ത്തിയാക്കുക അഖില എന്ന പേരില്‍.
ഇസ്ലാമിലേക്ക് മതംമാറുന്നതിന് മുന്‍പാണ് അഖില കോളേജില്‍ ചേര്‍ന്നത്. അതുകൊണ്ടുതന്നെ അഖില അശോകന്‍ എന്ന പഴയ പേരില്‍ത്തന്നെയാകും ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കുക.
തമിഴ്നാട് പോലീസിന്റെ കാവലിലാണു താമസം. ഹോസ്റ്റലിലെത്തി ഹാദിയയെ കാണുമെന്നു ഷെഫിന്‍ ജഹാന്‍ പറഞ്ഞെങ്കിലും കൂടിക്കാഴ്ച അനുവദിക്കില്ലെന്നാണ് കോളജ് അധികൃതരുടെ നിലപാട്. ഹാദിയയെ കാണാന്‍ പിതാവ് അശോകനെ മാത്രമേ അനുവദിക്കൂ എന്ന് കോളജ് എം.ഡി. കല്‍പനാ ശിവരാജ് പറഞ്ഞു.

പ്രവേശനം നല്‍കുന്നതിനെപ്പറ്റി ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങളില്‍ നിന്നുള്ള അറിവേ ഉള്ളൂ എന്നും കോളജ് അധികൃതര്‍ പറഞ്ഞു. ഹാദിയയുടെ മതംമാറ്റം, ഷെഫിന്‍ ജഹാനുമായുള്ള വിവാഹത്തിന്റെ സാധുത, ഷെഫിന്‍ ജഹാന് ഭീകരബന്ധമുണ്ടെന്ന ആരോപണം തുടങ്ങിയ കാര്യങ്ങളിലേക്കൊന്നും കടക്കാതെയാണ് തിങ്കളാഴ്ച സുപ്രീം കോടതി ഇടക്കാല ഉത്തരവ് നല്‍കിയത്. എന്‍.ഐ.എയുടെ അന്വേഷണം തുടരാമെന്നു നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം ജനുവരിയില്‍ കേസ് പരിഗണിക്കുമ്പോള്‍ കോടതിക്കു മുന്നിലെത്തും.

No comments

Powered by Blogger.