സ്വർണവേട്ട: ചെരിപ്പിനുള്ളിൽ കടത്തിയ ഒരുകിലോ സ്വർണവുമായി കാസറഗോഡ് സ്വദേശി അറസ്റ്റിൽ

മംഗളൂരു: മംഗളൂരു വിമാനത്താവളത്തിൽ നിന്നും സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടയിൽ കാസറഗോഡ് സ്വദേശിയെ കസ്റ്റംസ് അധികൃതർ പിടികൂടി.

ഞായറാഴ്ച്ച പുലർച്ചയെ ദുബായിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ മംഗളൂരിൽ എത്തിയ കാസറഗോഡ് സ്വദേശി താഹിർ എന്നയാളായിൽ നിന്നുമാണ് സ്വർണം പിടികൂടിയത്. 804 ഗ്രാം തൂക്കംവരുന്നസ്വർണമാണ് പിടികൂടിയത്. ഇതിനു 24 ലക്ഷം രൂപ വിലമതിക്കുമെന്നു കസ്റ്റംസ് അധികൃതർ പറഞ്ഞു.

ബോർഡിങ് പാസ് എടുക്കാൻ ശ്രമിക്കുന്നതിനിടയിൽ സ്കാനിങ്ങിൽ സ്വർണ സാന്നിധ്യം വ്യക്തമായെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ഇയാളെ വിശദമായി പരിശോധിക്കുന്നതിനിടയിൽ ചെരുപ്പിനിടയിൽ തിരുകി കയറ്റിയ നിലയിൽ കണ്ടെത്തുകയായിരുന്നു. അറസ്റ്റു ചെയ്ത പ്രതിയെ അധികൃതർ ചോദ്യം ചെയ്തു വരുന്നു.

No comments

Powered by Blogger.