നെടുമ്പാശേരിയില്‍ എട്ടര ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിനി പിടിയില്‍

നെടുമ്പാശേരി: നെടുമ്പാശേരിയില്‍ എട്ടര ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിനി പിടിയില്‍. ജിദ്ദയില്‍നിന്ന് നെടുമ്പാശേരിയിലെത്തിയ കാസര്‍കോട് സ്വദേശിനിയില്‍ നിന്നും 318 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.

ആഭരണങ്ങളായി കടത്തിക്കൊണ്ടു വന്ന സ്വര്‍ണം വിമാനത്താവളത്തിലെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗമാണു സ്വര്‍ണം പിടികൂടിയത്. ഞായറാഴ്ച ഏഴു ലക്ഷം രൂപ വില വരുന്ന സ്വര്‍ണം കോഴിക്കോട് സ്വദേശിയില്‍നിന്നു പിടികൂടിയിരുന്നു.

No comments

Powered by Blogger.