കുഞ്ഞു ലൈബ മോൾ ജീവിതത്തിലേക്ക് തിരിച്ചു വരുന്നു,സുമനസ്സുകളുടെ പ്രാര്‍ത്ഥനകൾ സഫലമാകുന്നു;

കുഞ്ഞുലൈബ മോൾ ജീവിതത്തിലേക്ക് തിരിച്ചു വരുന്നു.
ലൈബ മോളെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസുമായി ചീറിപ്പാഞ്ഞ ഡ്രൈവർ തമീമിനും സഹപ്രവർത്തകർക്കും യാത്രയ്ക്കായ് വഴിയൊരുക്കിയവർക്കും അഭിമാനിക്കാം
കുഞ്ഞിന്റെ ജീവനുമായി കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ഡ്രൈവർ തമീമിനും ഒപ്പമുണ്ടായിരുന്ന ദേളി ഷിഫാ സഅദിയ ആശുപത്രിയിലെ ഐസിയു നഴ്സ് ജിന്റോയ്ക്കും പൈലറ്റായി പോയ പോലീസ് ഉദ്ധ്യോഗസ്ഥർക്കും വഴിയൊരുക്കാന്‍ പ്രയത്‌നിച്ച സുമനസുകള്‍ക്കും ചൈല്‍ഡ് പ്രൊട്ടക്ട് ടീമിനും അഭിമാനിക്കാം. കുഞ്ഞുലൈബ ജീവിതത്തിലേക്ക് തിരിച്ചുവരുന്നു. ബദിയടുക്ക സ്വദേശികളായ സിറാജ് - ആഇശ ദമ്പതികളുടെ മകളായ ഫാത്വിമ ലൈബ സുഖം പ്രാപിച്ചുവരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

No comments

Powered by Blogger.