നിലപാട് കടുപ്പിച്ച് ഗെയ്ല്‍

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കാനാവില്ലെന്ന് നിലപാട് കടുപ്പിച്ച് ഗെയ്ല്‍. പദ്ധതി നിര്‍ത്തി വയ്ക്കാനുള്ള നിര്‍ദേശം തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും കമ്പനി അധികൃതര്‍ പറഞ്ഞു. സമരക്കാരെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം ചേരാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ഗെയില്‍ തങ്ങളുടെ നിലപാട് കടുപ്പിച്ചത് രംഗത്തെത്തി.

അനുനയ നീക്കമെന്നോണം മന്ത്രി എ സി മൊയ്തീനാണ് ഇന്നലെ സര്‍വകക്ഷിയോഗം വിളിച്ചത്. തിങ്കളാഴ്ച വൈകീട്ട് കോഴിക്കോട് കളക്ട്രേറ്റില്‍ യോഗം ചേരുമെന്നാണ് വിവരം.
എന്നാല്‍ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗത്തില്‍ അവ്യക്തത തുടരുകയാണ്. യോഗം സംബന്ധിച്ച് കൃത്യമായ അറിയിപ്പ് ലഭിച്ചില്ലെന്ന ആരോപണവുമായി മുസ്ലീം ലീഗ് രംഗത്തെത്തി

No comments

Powered by Blogger.