ജില്ലയില്‍ കലാ കായിക മത്സരങ്ങള്‍ നടത്തുന്നതിന് രേഖാമൂലം മുന്‍കൂട്ടി അനുവാദം വാങ്ങണമെന്ന് ജില്ലാ പൊലീസ് മേധാവി

കാസര്‍കോട് : ജില്ലയില്‍ കലാ കായിക മത്സരങ്ങള്‍ നടത്തുന്നതിന് രേഖാമൂലം മുന്‍കൂട്ടി അനുവാദം വാങ്ങണമെന്ന് ജില്ലാ പൊലീസ് മേധാവി കെ ജി സൈമണ്‍ അറിയിച്ചു.

ഈ വര്‍ഷം വിവിധ ക്ളബ്ബുകളുടെയും മറ്റ് സാംസ്കാരിക സംഘടനകളുടെയും നേതൃത്വത്തില്‍ കലാകായിക മേളകള്‍ ആരംഭിക്കുന്ന സമയമാണ്.

പൊലീസ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്ന ബന്ധപ്പെട്ട സബ് ഡിവിഷന്‍ ഡിവൈഎസ്പിയില്‍നിന്ന് രേഖാമൂലം മുന്‍കൂട്ടി അനുവാദം വാങ്ങണം.

ഏതെങ്കിലും തരത്തിലുള്ള വീഴ്ച പറ്റുന്ന പക്ഷം സംഘാടകര്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റക്കാരായി കണ്ട് നിയമ നടപടി സ്വീകരിക്കും. ഡിവൈഎസ്പിമാര്‍ നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങളും സമയക്രമവും പാലിക്കണം.

No comments

Powered by Blogger.