ബ്ലാസ്റ്റേഴ്‌സ് കൊച്ചിയില്‍ പരിശീലനം തുടങ്ങി


ഐഎസ്എല്‍ നാലാം സീസണിന് ഒരുങ്ങുന്ന മലയാളത്തിന്റെ പ്രിയപ്പെട്ട ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സ് കൊച്ചിയില്‍ പരിശീലനം തുടങ്ങി. കൊച്ചി പനമ്പിള്ളി നഗറിലെ സ്‌പോര്‍ട്ട്‌സ് അക്കാഡമി ഗ്രൗണ്ടിലാണ് പരിശീലനം നടത്തുന്നത്.
സഹപരിശീലീകന്‍ താങ്‌ബോയ് സിംഗ് തോയുടെ നേതൃത്വത്ത്ിലാണ് പരിശീലനനം പുരോഗമിക്കുന്നത്. ഇയാന്‍ ഹ്യൂം, സികെ വിനീത്, റിനോ ആന്റോ എന്നിവരാണ് നിലവില്‍ കൊട്ടില്‍ പരിശീലനത്തിലുളളത്.
മുഖ്യപരിശീലകന്‍ റെനെ മ്യൂളന്‍സ്റ്റീന്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ താരം ദിമിതര്‍ ബെര്‍ബറ്റേവ് തുടങ്ങി താരങ്ങള്‍ ബുധനാഴ്ച്ചത്തോടെ ടീമിനൊപ്പം ചേരും.
അതെസമയം പരിശീലനം കാണാന്‍ ആരാധകര്‍ക്ക് സൗകര്യമുണ്ടാകില്ല. ക്ലോസ്ഡ് ഡോര്‍ പരിശീലനമാണ് ബ്ലാസ്റ്റേഴ്‌സ് മാനേജുമെന്റ് കൊച്ചിയില്‍ ഒരുക്കിയിരിക്കുന്നത്. ഇടപ്പള്ളിയിലെ മാരിയറ്റ് ഹോട്ടലിലാണ് ടീം താമസിക്കുന്നത്.
അതെസമയം ഐഎസ്എല്‍ ഉദ്ഘാടന മത്സരത്തിനുളള ടിക്കറ്റ് വില്‍പന ബുധനാഴ്ച്ച ആരംഭിക്കും. സീസണ്‍ ടിക്കറ്റും ആദ്യ മത്സരത്തിനുളള ടിക്കറ്റും മാത്രമാകും ആദ്യ ഘട്ടത്തില്‍ ലഭ്യമാകുക.

No comments

Powered by Blogger.