60 വർഷങ്ങൾക്ക് ശേഷം ഇറ്റലി ഇല്ലാത്തൊരു വേൾഡ്കപ്പ് :ബഫണ്‍ കണ്ണീരോടെ വിടവാങ്ങി

2018ലെ റഷ്യന് ലോകകപ്പിന് ഇറ്റലിയുണ്ടാകില്ല. സ്വീഡനെതിരായ നിർണായക  രണ്ടാം പാദ മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചതോടെയാണ് ഇറ്റലി പുറത്തായത്ആദ്യ പാദ മത്സരത്തിൽ  സ്വീഡന് എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചിരുന്നു. 60 വർഷങ്ങൾക്കു ശേഷം ആദ്യമായാണ് ഇറ്റലിയില്ലാത്ത ലോകകപ്പെത്തുന്നത്. സ്വന്തം കാണികൾക്ക് മുന്നില് ലോകകപ്പ് സ്വപ്നവുമായി പന്തു തട്ടിയ അസൂറികള്ക്ക് സ്വീഡനെതിരെ ഒരു ഗോൾ  പോലും നേടാനായില്ല. മത്സരത്തിന്റെ ഭൂരിഭാഗം സമയവും പന്തു കൈവശം വെച്ച ഇറ്റലിക്ക് സ്വീഡന് തീർത്ത  ശക്തമായ പ്രതിരോധം തകർക്കാനായില്ല . മത്സരത്തില് റഫറിക്ക് 9 തവണ മഞ്ഞക്കാര്ഡ് പുറത്തെടുക്കേണ്ടി വന്നു.

ഇറ്റലി പുറത്തായതോടെ ജിയാന്ലൂജി ബഫണ് ഉള്പ്പെടെയുള്ള താരങ്ങളുടെ രാജ്യാന്തര കരിയറിനും അവസാനമായി. നാല് തവണ ലോകകപ്പ് നേടിയ ചരിത്രമുള്ള ഇറ്റലിയുടെ സാന്നിധ്യം ഇല്ലാത്ത മൂന്നാമത്തെ ലോകകപ്പാണ് നടക്കാന് പോകുന്നത്. 1930ല് യൂറഗ്വായിലും 1958ല് സ്വീഡിനിലും മാത്രമാണ് ലോകകപ്പില് ഇറ്റലിയുടെ സാന്നിധ്യം ഇല്ലാതായത്.
ലോകകപ്പിന് യോഗ്യത നേടാനാകാതെ പോയതില് ഇറ്റാലിയന് ഫുട്ബോള് ആരാധകരോട് ബഫണടക്കമുള്ളവര് ക്ഷമ ചോദിച്ചു. യുവനന്റ് ടീമിലെ ബഫണിന്റെ സഹതാരങ്ങളായ ആന്ദ്രെ ബര്സാഗിലി, റോമ മിഡ്ഫീല്ഡര് ഡാനിയേല് ഡി റോസ്സി എന്നിവരും ഇറ്റാലിയന് ജഴ്സിയിലെ കരിയര് അവസാനിച്ചു. ജിയോര്ജിയോ ചെല്ലീനിയും വിരമിക്കുമെന്നാണ് റിപ്പോര്ട്ടുകള്. 20 വര്ഷത്തെ കരിയറില് തന്റെ രാജ്യത്തിനായി 175 തവണയാണ് ബഫണ് ഗോള് വല കാത്തത്. 2006ല് സിനദിന് സിദാന്റെ ഫ്രാന്സിനെ വീഴ്ത്തി ഇറ്റലിക്ക് ലോകകപ്പ് നേടിക്കൊടുക്കുന്നതില് നിര്ണായക പങ്കുവഹിച്ച താരമാണ് ബഫണ്.
പുറത്താകലിന് പിന്നാലെ ഇറ്റലിയുടെ പരിശീലകന് ജിയാപീറോ വെന്ചുറ ദേശീയ ടെലിവിഷനുമായി സംസാരിക്കാന് തയ്യാറിയില്ല. എന്നാല് അദ്ദേഹം വാര്ത്താ സമ്മേളനത്തിനെത്തിയിരുന്നു. 2020 വരെ അദ്ദേഹത്തിന് കരാറുണ്ട്. വിരമിക്കാന് തീരുമാനിച്ചിട്ടില്ലെന്നും ഫെഡറേഷനുമായി ആലോചിച്ച് ഭാവി കാര്യങ്ങള് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

No comments

Powered by Blogger.