ലാ ലീഗ: തകര്‍പ്പന്‍ ജയത്തോടെ റയല്‍ മാഡ്രിഡ് വിജയ വഴിയില്‍

ലാ ലീഗയില്‍ തകര്‍പ്പന്‍ ജയത്തോടെ റയല്‍ മാഡ്രിഡ് വിജയ വഴിയില്‍ തിരിച്ചെത്തി. ലാസ് പാല്‍മാസിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ തകര്‍ത്തത്. ലാ ലീഗയിലും ചാമ്പ്യന്‍സ് ലീഗിലും അവസാനം നടന്ന മത്സരങ്ങളില്‍ തോല്‍വി ഏറ്റുവാങ്ങിതിനെ തുടര്‍ന്ന്  റയലിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ലാ ലീഗയിലെ ഈ തകര്‍പ്പന്‍ വിജയം ടീമിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും.
www.kannurvarthakal.com.com

41ാം മിനുറ്റില്‍ കാസമിറോയും 56ാം മിനുറ്റില്‍ അസെന്‍സിയോയും 74ാം മിനുറ്റില്‍ ഇസ്കോയുമാണ് റയലിന്റെ ഗോളുകള്‍ നേടിയത്. ജയത്തോടെ റയലിന് 11 മത്സരങ്ങളില്‍ നിന്ന് 23 പോയിന്റായി. 31 പോയിന്റുമായി ബാഴ്സലോണയാണ് ലീഗില്‍ ഇപ്പോള്‍ ഒന്നാമത്.

No comments

Powered by Blogger.