ബാഴ്‌സയില്‍ സുവാരസിന് ഭീഷണി; മുന്നറിയിപ്പുമായി മെസി

ലാലീഗയിലും ചാംപ്യന്‍സ് ലീഗിലും തോല്‍ക്കാതെ ഉഗ്രന്‍ കുതിപ്പ് നടത്തുന്ന ബാഴ്‌സലോണയ്ക്ക് ലൂയിസ് സുവാരസിന്റെ ഫോമില്ലായ്മ തലവേദനയാകുന്നു. സൂപ്പര്‍ താരം മെസിയുടെ മിന്നും ഫോമിലാണ് ബാഴ്‌സയുടെ ഇതുവരെയുള്ള കുതിപ്പ്. ലാലീഗ ഈ സീസണിലെ ഗോള്‍ നേട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്ന മെസിക്കും സുവാരസിന്റെ ഫോമില്ലായ്മയില്‍ ആശങ്കയുണ്ടെന്നാണ് ഡോണ്‍ ബാലണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഗോള്‍ ക്ഷാമം തീര്‍ത്തില്ലെങ്കില്‍ അനന്തര ഫലങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന് സുവാരസിന് മെസി മുന്നറിയിപ്പ് നല്‍കിയതായാണ് ഡോണ്‍ ബാലണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലാലീഗയില്‍ ഇതുവരെ 11 മത്സരങ്ങള്‍ കളിച്ച ബാഴ്‌സലോണയ്ക്ക് ഇതുവരെ മൂന്ന് ഗോളുകള്‍ മാത്രമാണ് സുവരാസിന് സംഭാവന നല്കാന് സാധിച്ചിട്ടുള്ളത്. കഴിഞ്ഞ സീസണുകളില്‍ ബാഴ്‌സ മുന്നേറ്റനിരയില്‍ നിര്‍ണായക സ്വാധീനമായിരുന്ന സുവാരസിന്റെ ഫോമില്ലായ്മയില്‍ ആരാധകര്‍ക്കും ആശങ്കയുണ്ട്.
അതേസമയം, സുവാരസിന് പിന്തുണ നല്‍കി ബാഴ്‌സയുടെ പരിശീലകന്‍ വല്‍വാര്‍ഡെ രംഗത്തു വന്നിരുന്നു. 11 ലാലീഗ മത്സരങ്ങളില്‍ 31 പോയിന്റുള്ള ബാഴ്‌സലോണയാണ് പട്ടികയില്‍ മുന്നില്‍.

No comments

Powered by Blogger.