ചേലേരി കായച്ചിറയിൽ ഓടുന്ന കാറിന് തീപിടിച്ചു


ചേലേരി:കായച്ചിറയിൽ ഓടുന്ന കാറിന്  തീപിടിച്ചു  മാരുതി സുസുകി ബലനോ കാറിന്റെ എൻജിനാണ് കായിച്ചറയിൽ വെച്ചു കത്തി നശിച്ചത്
ഓടുന്ന വണ്ടിയിൽ നിന്നു പുക വരുന്നത്   കണ്ട മറ്റു വാഹനക്കാർ അറിയിച്ചതിനെ തുടർന്ന് കാർ നിറുത്തി കാറിലുള്ളവർ പുറത്തിറങ്ങിയപ്പോയെക്കും തീ പിടിക്കുകയായിരുന്നു ഉടൻ തന്നെ നാട്ടുകാരുടെ സഹായത്തോടെ പൈപ്പുപയോഗിച്ചു ബോണറ്റിലേക്കു വെള്ളമടിച്ചു തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി
രണ്ടര മാസം മുമ്പ് മാണിയൂർ തുണ്ടപ്പുറം സ്വദേശിനിയിടെ പേരിൽ രജിസ്റ്റർ ചെയ്ത  കാറാണ് കത്തിയത് കാറിൽ
സ്ത്രീകളും കുട്ടികളുമടക്കം അഞ്ചുപേരുണ്ടായിരുന്നു

No comments

Powered by Blogger.