വാരത്ത് രണ്ട് ബൈക്ക് യാത്രക്കാരുടെ ജീവനെടുത്തത് കഴിഞ്ഞ ദിവസം മൊബൈൽ ഫോണിൽ സംസാരിച്ച് ബസ്സോടിച്ചതിന് പിടികൂടിയ പ്രസാദം ബസ്സ്.ഇക്കഴിഞ്ഞ ഞായറാഴ്ച കണ്ണൂരില്‍ നിന്നും ഇരിട്ടിയിലേക്ക് പോയ K L 58 P 3402 നമ്പർ പ്രസാദം ബസിന്റെ ഡ്രൈവര്‍ വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ എടുത്ത് സംസാരിക്കുന്നത് നവമാധ്യമങ്ങളില്‍ വൈറലായതിനെ തുടർന്ന്  നടപടി എടുത്തിരുന്നു.

മോട്ടോർ വെഹിക്കിൾ ഔദ്യോഗിക വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ യാത്രക്കാരിൽ ആരോ എടുത്ത വീഡിയോ എത്തിയതോടെയാണ് തലശേരി അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം പി റിയാസ് ബസ് ഡ്രൈവര്‍ ജിതേഷ് മാവിലയ്‌ക്കെതിരെ നടപടി സ്വീകരിച്ചത്.ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ജാഗ്രതയില്ലാതെ വാഹനം ഓടിച്ചതിന് ഇയാളുടെ ലൈസന്‍സ് 3മാസത്തേക്ക് റദ്ദാക്കുകയും 1000രൂപ പിഴയും ഈടാക്കുകയും ചെയ്തതായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇന്ന് വൈകുന്നേരം എട്ടു മണിയോടെയാണ് വാരം പെട്രോൾ പമ്പിന് സമീപം അപകടം നടന്നത്.
KL 58 P 3402 പ്രസാദം ബസ് (ഇരിട്ടി കണ്ണൂർ) KL 13 Q2923 ഇടിച്ച് ബൈക്കിലുണ്ടായിരുന്ന ചട്ടുകപ്പാറ സ്വദേശി ലക്ഷ്മണൻ, എന്നയാൾ സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പിൻസീറ്റ് യാത്രക്കാരൻ ചെറുപഴശ്ശി കടൂർ സ്വദേശി രാജനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.
പെട്രോൾ പമ്പിലേക്ക് തിരിയവെ പുറകെ വന്ന ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
മൃതദേഹം ഇപ്പോൾ മോർച്ചറിയിലേക്ക് മാറ്റി.

2 comments:

  1. അപകടങ്ങൾ വർധിക്കുമ്പോഴും ബസ്സുകളുടെ മരണ പാച്ചിൽ നിറുത്താൻ പൊലീസിന് സാധിക്കുന്നില്ല.

    ReplyDelete

Advertisement

Powered by Blogger.