അമേരിക്കയില്‍ മോഷ്ടാക്കളുടെ വെടിയേറ്റ് ഇന്ത്യന്‍ യുവാവ് മരിച്ചു


വാഷിങ്ടണ്‍: അമേരിക്കയിലെ മിസിസിപ്പി ജാക്‌സണ്‍ സിറ്റിയില്‍ മോഷ്ടാക്കളുടെ വെടിയേറ്റ് ഇന്ത്യന്‍ യുവാവ് മരിച്ചു. ജലന്ദര്‍ സ്വദേശിയായ സന്ദീപ് സിങ് ആണ് മരിച്ചത്. ഞായറാഴ്ചയാണ് സംഭവമുണ്ടായത്. മോഷണ ശ്രമത്തിനിടെ താമസസ്ഥലത്തിനു മുന്നില്‍ വച്ചാണ് സന്ദീപ് സിംഗിന് വെടിയേറ്റത്.

സന്ദീപിന്റെ കയ്യിലുണ്ടായിരുന്ന പണവും മൊബൈലും തട്ടിയെടുത്ത ശേഷമാണ് സംഘം കൊലപാതകം നടത്തിയത്. നാലംഗ മോഷണ സംഘത്തിന്റെ വെടിയേറ്റ് ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചതിന് പിന്നാലെയാണ് പുതിയ സംഭവം.

തന്റെ വീടിന് മുന്നില്‍ മറ്റ് രണ്ട് പേരുമായി സംസാരിച്ച് കൊണ്ടിരിക്കെയാണ് മുഖം മൂടി ധരിച്ചെത്തിയ സംഘം ഇയാളെ സമീപിക്കുന്നത്. തുടര്‍ന്ന് ഇവരുടെ കയ്യിലുണ്ടായിരുന്ന സാധനങ്ങളെല്ലാം തട്ടിയെടുത്ത് രക്ഷപ്പെടുന്നതിനിടെ മോഷ്ടാക്കള്‍ നിറയൊഴിച്ചു. ഇതില്‍ ഒരു വെടിയുണ്ട സന്ദീപിന്റെ വയറില്‍ തുളഞ്ഞു കയറുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

No comments

Powered by Blogger.