യുവാവിനെ വീട്ടില്‍ വിളിച്ചു വരുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞു


യുവാവിനെ വീട്ടില്‍ വിളിച്ചു വരുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞു.പൂക്കോട്ടുംപാടം പാറക്കപ്പാടം പരേതനായ മുണ്ടശ്ശേരി നാണ്യാപ്പ എന്ന മുഹമ്മദിന്റെ മകന്‍ മുണ്ടശ്ശേരി ഷറഫുദ്ധീന്‍ (ഷാജി 42) ആണ് മരണമടഞ്ഞത്. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം .2006 നവംബര്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുഹമ്മദിന്റൈ വിവാഹിതയായ മകളും സഫറുള്ളയും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇതേതുടര്‍ന്നാണ് വിവാഹകാര്യം പറയാനാണെന്ന് പറഞ്ഞ് പൂക്കോട്ടുംപാടം പനോലന്‍ സഫറുള്ള(25)യെ വീട്ടില്‍ വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നു. വധകേസില്‍ ഒന്നാം പ്രതിയായിരുന്ന പിതാവ് മുഹമ്മദ് കേസ് വിസ്താരം നടക്കവേ മരണപ്പെട്ടു. രണ്ടാം പ്രതിയായ ഷാജി ശിക്ഷ അനുഭവിച്ചു വരികയായിരുന്നു. മൂന്നാം പ്രതിയായ സഹോദരി മുനീറയെ കോടതി വെറുതെ വിട്ടിരിന്നു. മൃതദേഹം കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ് .നടപടി ക്രമങ്ങള്‍ക്ക് ശേഷം പൂക്കോട്ടുംപാടത്തുള്ള വസതിയിലേക്ക് കൊണ്ടുവരുമെന്നാണ് അറിയുന്നത്. മാതാവ് ആയിഷ, ഭാര്യ :ഹസീന മക്കള്‍:ഷിയാന്‍,സിനാന്‍,നൗറിന്‍

No comments

Powered by Blogger.