ജേക്കബ് തോമസിനെതിരെ കേസെടുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. മുന്‍കൂര്‍ അനുമതി വാങ്ങാതെ ആത്മകഥ എഴുതിയതിനാണ് നടപടിക്ക് നിര്‍ദേശം. കേസെടുക്കാന്‍ ഡിജിപിക്കും വകുപ്പ് തല നടപടിയെടുക്കാന്‍ ചീഫ് സെക്രട്ടറിക്കുമാണ് മുഖ്യമന്ത്രി ഉത്തരവ് നല്‍കിയത്.
അനുമതിയില്ലാതെ 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' എന്ന പുസ്തകം എഴുതിയതും അതിലെ പരാമര്‍ശങ്ങളും ഗുരുതമായ അച്ചടക്ക ലംഘനമാണന്നും സര്‍വീസ് ചട്ടങ്ങളുടെയും ലംഘനമാണെന്നും മൂന്നംഗ സമിതി കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ നടപടി നിര്‍ദേശിക്കുന്ന ഫയല്‍ മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു.
നിയമസെക്രട്ടറിയും സര്‍വീസ് സ്റ്റോറി എഴുതിയതില്‍ ഗുരുതരമായ ചട്ടലംഘനമുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സര്‍വീസിലിരിക്കെ സര്‍വീസ് സ്റ്റോറി എഴുതുന്നതിനും മാധ്യമങ്ങളോട് സംസാരിക്കുന്നതിനും മുന്‍കൂര്‍ വാങ്ങിയിരിക്കണം എന്നാണ് ചട്ടം.
ഇത് ലംഘിച്ചാല്‍ രണ്ട് വര്‍ഷം തടവോ പിഴയോ രണ്ടും കൂടിയോ വരെ ശിക്ഷയായി ലഭിക്കാവുന്ന കുറ്റമാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും ജേക്കബ് തോമസിനെതിരെ അന്നത്തെ ചീഫ് സെക്രട്ടറി മൂന്നു തവണ നോട്ടീസ് നല്‍കി. എന്നാല്‍ പിന്നീട് അത് നടപടിയിലേക്ക് പോയിരുന്നില്ല.

No comments

Powered by Blogger.