പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന മൂന്ന് പ്രതികൾക്കും വധശിക്ഷപതിനഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾക്ക് വധശിക്ഷ. പൂനെ അഹമ്മദ്‌നഗർ സെഷൻസ് കോടതിയുടെതാണ് ശിക്ഷ. നീചമായ കുറ്റകൃത്യമെന്നാണ് ജഡ്ജി ശിക്ഷ വിധിക്കുന്നതിനിടെ വിശേഷിപ്പിച്ചത്.
ജിതേന്ദ്ര ഷിൻഡെ, സന്തോഷ് ഭവാൽ, നിതിൽ ഭൈലുമെ എന്നീ മൂന്ന് പേർക്കാണ് വധശിക്ഷ. ഗൂഡാലോചന, ബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ തെളിഞ്ഞത്. പ്രതികൾക്ക് അപ്പീൽ പോകാനുള്ള അവസരമുണ്ട്.
2016 ജൂലൈ 13നാണ് പൂനെ കോർപഡിയിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നത്. ഇതിനെ തുടർന്നാണ് മറാത്ത കലാപം നടന്നത്. ജിതേന്ദ്ര ഷിൻഡെയാണ് പതിനഞ്ചുകാരിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തത്. തുടർന്ന് സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയും വീണ്ടും പീഡിപ്പിക്കുകയായിരുന്നു. ക്രൂരമായ പീഡനത്തിലും മർദനത്തിലുമൊടുവിലാണ് കുട്ടി മരിച്ചത്.

No comments

Powered by Blogger.