തിരുവനന്തപുരത്ത് ബിജെപി–സിപിഎം സംഘർഷം; രണ്ട് സിപിഎമ്മുകാർക്കു വെട്ടേറ്റുതിരുവനന്തപുരം: തിരുവനന്തപുരം കരിക്കകത്ത് ബി.ജെ.പി- സി.പി.എം സംഘർഷത്തിൽ രണ്ട് സിപിഎമ്മുകാർക്കു വെട്ടേറ്റു പ്രദീപ്, അരുൺദാസ് എന്നിവർക്കാണ് വെട്ടേറ്റത്. അതിനിടെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറുണ്ടായി. ബി.ജ.പിയുടെ പ്രകടനം കടന്ന് പോയതിന് പിന്നാലെയാണ് കല്ലേറുണ്ടായത്. കല്ലേറിൽ ഓഫീസിന്റെ ജനൽ ചില്ലുകൾ തകർന്നു. ആക്രമണത്തിന് പിന്നിൽ ബി.ജെ.പിയാണെന്ന് സി.പി.എം ആരോപിച്ചു.തിരുവനന്തപുരം മേയർ വി.കെ പ്രശാന്തിനെ കഴിഞ്ഞ ദിവസം ആക്രമിച്ചതിൽ പ്രതിഷേധിച്ച് കരിക്കകത്ത് സി.പി.എം പ്രവർത്തകർ പ്രകടനം നടത്തിയിരുന്നു. പ്രകടനം കഴിഞ്ഞ് മടങ്ങിയ സി.പി.എം പ്രവർത്തകർ ബി.ജെ.പിയുടെ കൊടിമരം തകർക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് ബി.ജെ.പി പ്രവർത്തകർ രംഗത്തെത്തി.
ഇതേത്തുടർന്നുണ്ടായ സംഘർഷത്തിനിടെയാണ് രണ്ട് സി.പി.എം പ്രവർത്തകർക്ക് വെട്ടേറ്റത്. ഇവരെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സി.പി.എമ്മിനെതിരെയുള്ള ബി.ജെ.പി ആക്രമണം നേതൃത്വത്തിന്റെ അറിവോടെയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചു. ബി.ജ.പി രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ പൊലീസിനെതിരെയും മന്ത്രി രൂക്ഷവിമർശനം ഉന്നിയിച്ചു. മേയറെ ആക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്യാത്തത് കൊണ്ടാണ് ബി.ജെ.പിക്കാർ സി.പി.എം ഓഫീസ് ആക്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

No comments

Powered by Blogger.