പ്ലസ് റ്റു വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം:കീഴ്പ്പള്ളി സ്വദേശി അറസ്റ്റിൽ

കണ്ണൂര്‍: കണ്ണൂർ യെദൂർ കീഴ്പ്പള്ളിയിൽ പ്ലസ് റ്റു വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ മധ്യവയസ്കനെ പൊലീസ് അറസ്റ്റു ചെയ്തു.  കീഴ്പ്പള്ളി സ്വദേശി ടോമി (42) ആണ് (കാരാപറമ്പിൽ)പിടിലായത്. ഇയാളുടെ മകന്റെ സഹപാഠികളായ വിദ്യാർത്ഥിനികളെ വീട്ടിൽ സൗഹൃദം നടിച്ച് എത്തിച്ചാണ് ലൈംഗിക അതിക്രമം നടത്തിയത്.
വിദ്യാർത്ഥികളുടെ അധ്യാപകർ ചൈൽഡ് ലൈൻ പ്രവർത്തകരെ സംഭവം അറിയിച്ചതോടെ കൗൺസിലിംഗ്  വഴിയാണ് വിവരം  പുറത്ത് വന്നത്. പ്രതിയെ ആറളം പൊലീസ് അറസ്റ്റ് ചെയ്തു.ഇയാൾക്ക് എതിരെ പോക്സോ നിയമപ്രകാരം കേസ് എടുത്തു.പ്രതി റിമാൻഡിലാണ്.

No comments

Powered by Blogger.