കണ്ണൂരിൽ പ്ലസ് ടു വിദ്യാര്‍ത്ഥിയെ കുത്തിപ്പരിക്കേൽപ്പിച്ചു


കണ്ണൂര്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ഒരുസംഘം കുത്തിപ്പരിക്കേല്‍പ്പിച്ചു. വേങ്ങാട് ഇ കെ നായനാര്‍ സ്മാരക ഗവ: ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയായ കെ അശ്വനിനെ യാണ് ഒരു സംഘം കുത്തി പരിക്കേല്‍പ്പിച്ചത്. മട്ടന്നൂര്‍ ഉപജില്ല സ്‌കൂള്‍ കലോത്സവം ഇന്ന് മുതല്‍ സ്‌കൂളില്‍വെച്ച് നടക്കുകയാണ്.

ഇതിന്റെ ഭാഗമായി ഒരുക്കങ്ങള്‍ നടത്തുന്നതിനിടയില്‍ ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. പരിക്കേറ്റ അശ്വിനിനെ കൂത്തുപറമ്പ് ഗവ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികളെ കൂത്തുപറമ്പ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

No comments

Powered by Blogger.