എറണാകുളത്ത് സഹോദരനെ അമ്മിക്കല്ലുകൊണ്ട് തലക്കടിച്ച് കൊന്നു


എറണാകുളത്ത് സഹോദരനെ അമ്മിക്കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ ആള്‍ പിടിയില്‍. ചുള്ളിക്കൽ സ്വദേശി ബാബുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം മറ്റൊരു സഹോദരനെ കൊന്ന കേസിലും ഇയാൾ പ്രതിയാണ്.

തോപ്പുംപടിയിലെ വീട്ടിൽ കൊലപ്പെട്ട നെൽസനും, പ്രതിയായ ബാബുവും ഇവരുടെ അമ്മക്കൊപ്പമാണ് താമസിച്ചിരുന്നത്. കുടുംബസ്വത്ത് പങ്കുവയ്ക്കുന്നതിനെ ചൊല്ലി ഇരുവർക്കുമിടയിൽ കാലങ്ങളായി തർക്കം നിലനിന്നിരുന്നു. മദ്യപിച്ച് വീട്ടിലെത്തിയ പ്രതി  കൊലപ്പെട്ട  നെൽസനുമായി വഴക്കിട്ടു. തുടർന്നാണ് അമ്മിക്കല്ലെടുത്ത് നെൽസന്‍റെ തലയിലും,ശരീരഭാഗങ്ങളിലും അടിച്ചത്.

No comments

Powered by Blogger.