ലങ്കയ്ക്കെതിരായ ഏകദിന പരമ്പര: കോഹ്ലിയില്ല; ഇന്ത്യയെ രോഹിത് ശര്‍മ്മ നയിക്കുംശ്രീലങ്കയ്ക്കെതിരെ ഏകദിന, ടി20 പരമ്പരയില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയ്ക്ക് വിശ്രമം അനുവദിച്ചു. രോഹിത്ത് ശര്‍മ്മയാണ് ഇന്ത്യന്‍ നായകന്‍. അതെസമയം മൂന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ വിരാട് കോഹ്ലി നായകനായി തുടരും. അതെസമയം മൂന്നാം ടെസ്റ്റിനുളള ഇന്ത്യന്‍ ടീമില്‍ ശിഖര്‍ ധവാന്‍ തിരിച്ചെത്തി.
നേരത്തെ തിരക്കേറിയ മത്സരക്രമങ്ങള്‍ കാരണം താരങ്ങള്‍ക്ക് ആവശ്യത്തിന് വിശ്രമം ലഭിക്കുന്നില്ലെന്ന് കോഹ്ലി തുറന്നടിച്ചിരുന്നു. തങ്ങള്‍ റോബോര്‍ട്ടുകളല്ലെന്നും മനുഷ്യരാണെന്നുമാണ് കോഹ്ലിയുടെ പരസ്യ വിമര്‍ശനം. ഇതേതുടര്‍ന്നാണ് ഇന്ത്യന്‍ നായകന് വിശ്രമം അനുവദിക്കാന്‍ ടീം മാനേജുമെന്റ് തീരുമാനിച്ചത്.
രോഹിത്ത് ശര്‍മ്മ നയിക്കുന്ന ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടംലഭിച്ചില്ല. അതെസമയം സിദ്ധാര്‍ത്ഥ് കൗര്‍, ശ്രേയസ് അയ്യര്‍ തുടങ്ങിയ യുവ താരങ്ങള്‍ ടീമില്‍ തിരിച്ചെത്തി.
മനീഷ് പാണ്ഡ്യ, യുസ് വേന്ദ്ര ചഹല്‍, ദിനേഷ് കാര്‍ത്തിക്, കേദര്‍ ജാദവ്, അക്‌സര്‍ പട്ടേല്‍, കുല്‍ജീപ് യാദവ് എന്നിവരെല്ലാം അടങ്ങിയതാണ് ടീം ഇന്ത്യ.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, കേദര്‍ ജാദവ്, ദിനേശ് കാര്‍ത്തിക്, എം.എസ് ധോനി, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, സിദ്ധാര്‍ത്ഥ് കൗള്‍

No comments

Powered by Blogger.