ഇന്ത്യയുടെ പരമ്പര നേട്ടം ‘ലോട്ടറിയടിച്ചത്’ പാകിസ്താന്


ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയുടെ പരമ്പര വിജയം നേട്ടമായത് പാകിസ്താന്. ഐഎസിസി ഏകദിന റാങ്കിംഗില്‍ ന്യൂസിലന്‍ഡിനെ പിന്തള്ളി ഒന്നാം സ്ഥാനത്തേയ്ക്ക് കുതിക്കാനാണ് ഇന്ത്യയുടെ പരമ്പര വിജയം പാകിസ്താനെ സഹായിച്ചത്. 124 പോയന്റുമായാണ് പാകിസ്താന്‍ ടി20 റാങ്കിംഗില്ഞ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിയത്. ഇതാദ്യമായാണ് പാകിസ്താന്‍ ടി20 ഫോര്‍മാറ്റില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്.
പുതിയ റാങ്കിംഗില്‍ ന്യൂസിലന്‍ഡ് രണ്ടാം സ്ഥാനത്തും വെസ്റ്റിന്‍ഡീസ് മൂന്നാം സ്ഥാനത്തുമാണ്. ഇംഗ്ലണ്ടാണ് നാലാം സ്ഥാനത്ത്. ഇന്ത്യ അഞ്ചാം സ്ഥാനത്ത് തുടരുകയാണ്. പരമ്പര സ്വന്തമാക്കിയതോടെ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ ഒരു പോയന്റ് വ്യത്യാസമാണ് ഉളളത്.
നിലവില്‍ ന്യൂസിലന്‍ഡിനും വെസ്റ്റിന്‍ഡീസിനും 120 പോയന്റാണ് ഉളളത്. ഇംഗ്ലണ്ടിനും ഇന്ത്യയ്ക്കും 119 പോയന്റുമാണ് ഉളളത്. ആറാം സ്ഥാനത്തുളള ദക്ഷിണാഫ്രിക്കയ്ക്ക 112 പോയന്റാണ് ഉളളത്. ഓസ്‌ട്രേലിയ 11 പോയന്റുമായി ഏഴാം സ്ഥാനത്താണ് ഉളളത്. ശ്രീലങ്ക അഫ്ഗാനിസ്ഥാന്‍ ബംഗ്ലാദേശ് എന്നിവങ്ങനെയാണ് എട്ട് മുതല്‍ 10 വരെ റാങ്കിംഗിലുളള മറ്റ് രാജ്യങ്ങള്‍.
നായകനായി സര്‍ഫറാസ് അഹമ്മദ് വന്നതിന് ശേഷം പാകിസ്താന്‍ ടി20യില്‍ മികച്ച വിജയം ആണ് തുടരുന്നത്. വെസ്റ്റിന്‍ഡീസിനെ 3-1നും വേള്‍ഡ് ടീമിനെ 2-1നും ശ്രീലങ്കയെ 2-0ത്തിനും പാകിസ്താന്‍ തകര്‍ത്തിരുന്നു. ഇതാണ് റാങ്കിംഗില്‍ പാകിസ്താന്‍ മുകളിലേക്ക് കുതിച്ചത്.

No comments

Powered by Blogger.