നാഗ്പൂർ ടെസ്റ്റ്: ഇന്ത്യക്ക് ഇന്നിങ്സ് ജയംനാഗ്പുർ∙ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ഇന്നിങ്സ് ജയം. 405 റൺസിന്റെ ഒന്നാം ഇന്നിങ്സ് കടവുമായി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക രണ്ടാം ഇന്നിങ്സിൽ 166 റൺസിനു പുറത്തായി. ഇന്ത്യക്ക് ഇന്നിങ്സിനും 239 റൺസിനും ജയം. ഒന്നാം ഇന്നിങ്സിൽ ഇന്ത്യ ആറിന് 610 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു. ഒരു വിക്കറ്റ് നഷ്ടത്തിൽ 21 റൺസെന്ന നിലയിലാണ് ശ്രീലങ്ക ഇന്നു ബാറ്റിങ് പുനരാരംഭിച്ചത്. മൂന്നു ടെസ്റ്റുകളുടെ പരമ്പരയിൽ ആദ്യ മൽസരം സമനിലയിൽ അവസാനിച്ചിരുന്നു.

No comments

Powered by Blogger.