ക്രിക്കറ്റ് ദൈവത്തിനു പിന്നാലെ പത്താം നമ്ബര്‍ ജേഴ്സിയും കളിക്കളമൊഴിയുന്നു


കളികളില്‍ പ്രതിഭയുടെ കൈയൊപ്പ് പതിഞ്ഞ ജെഴ്സി നമ്ബറാണ് പത്ത്. ഫുട്ബോളില്‍ പെലെയും മാറഡോണയും മെസ്സിയുമെല്ലാം പത്തിന്റെ മാജിക് കളിക്കളത്തില്‍ പുറത്തെടുത്തവരാണ്. ഓരോ പത്താം നമ്ബറിലും നമ്മള്‍ തിരഞ്ഞുകൊണ്ടിരുന്നത് ഇവരുടെ പകരക്കാരെയും പിന്‍മുറക്കാരെയുമാണ്. ക്രിക്കറ്റില്‍ പത്തിന്റെ പെരുമക്കാരന്‍ സച്ചിന്‍ തെണ്ടുല്‍ക്കറാണ്. ഇന്ത്യന്‍ ടീമിന്റെ നീലക്കുപ്പായത്തില്‍ നമുക്ക് ഇനി പത്താം നമ്ബറില്‍ മറ്റൊരു ഇതിഹാസത്തെ തിരയാനാവില്ല.
ഇനി മറ്റൊരു കളിക്കാരനും ഈ പത്താം നമ്ബര്‍ ജെഴ്സി കൈമാറേണ്ടെന്ന തീരുമാനത്തിലാണ് ബി.സി.സി.ഐ. എന്നറിയുന്നു. ഇന്ത്യന്‍ എക്സ്പ്രസാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. സച്ചിന് പിറകെ ഇന്ത്യയുടെ പത്താം നമ്ബറിനും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് റിട്ടയര്‍മെന്റാവുമെന്ന് സാരം.

No comments

Powered by Blogger.