ആഷസ്: ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഓസീസിന് 10 വിക്കറ്റ് ജയം
ബ്രിസ്ബെയ്ൻ∙ ആഷസ് പരമ്പരയിലെ ആദ്യമത്സരത്തില്‍ ഓസ്ട്രേലിയയ്ക്ക് പത്തു വിക്കറ്റിന്റെ തകർപ്പൻ ജയം. 170 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ലക്ഷ്യത്തിലെത്തുകയായിരുന്നു. സ്കോർ: ഇംഗ്ലണ്ട് 302, 195; ഓസ്ട്രേലിയ 328, 173/0. ഓസ്ട്രേലിയയ്ക്കു വേണ്ടി കാമറൺ ബാൻക്രോഫ്റ്റ് 82 ഉം ഡേവിഡ് വാർണർ 87 ഉം റൺസ് നേടി. ഇതോടെ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിൽ ഓസ്ട്രേലിയ 1–0ത്തിന് മുന്നിലെത്തി. ആദ്യ ഇന്നിങ്സിൽ 141 റൺസെടുത്ത് ഓസ്ട്രേലിയയുടെ നെടുംതൂണായ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്താണ് മാൻ ഓഫ് ദ മാച്ച്. ബാൻക്രോഫ്റ്റ് 182 പന്തിൽ ഒരു സിക്സും പത്തു ഫോറുകളുമുൾപ്പെടെയാണു 82 റൺസ് നേടിയത്. വാർണർ 119 പന്തിൽ പത്തു ഫോറുകളുൾപ്പെടെ 87 റൺസും നേടി.
ഒന്നാം ഇന്നിംഗ്സി 141 റണ്സ് അടിച്ച സ്മിത്തിന്റെ മികവിലാണ് ആദ്യ ഇന്നിംഗ് സില് ഓസ്ട്രേലിയ ലീഡ് സ്വന്തമാക്കിയത്. ഇന്നലെ പത്ത് വിക്കറ്റും ഒരു ദിനവും ബാക്കി നില്ക്കെ ഓസീസിന് ജയത്തിലേക്ക് 57 റണ്സിന്റെ ദൂരം മാത്രമാണുണ്ടായിരുന്നത്.
രണ്ടാം ഇന്നിങ്സില് ഇംണ്ടിനെ 195 റണ്സിന് ഒതുക്കിയാണ് 170 റണ്സ് വിജയലക്ഷ്യം തേടി കംഗാരുപ്പട ഇറങ്ങിയത്. നേരത്തെ രണ്ടു വിക്കറ്റ് നഷ്ടത്തില് 33 റണ്സെന്ന നിലയില് നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇംണ്ടിനു പിടിച്ചു നില്ക്കാന് കഴിഞ്ഞില്ല. മൂന്നു വീതം വിക്കറ്റ് വീഴ്ത്തിയ മിച്ചല് സ്റ്റാര്ക്ക്, ജോഷ് ഹേസില്വുഡ്, നഥാന് ലിയോണ് എന്നിവരുടെ മിന്നുന്ന ബൗളിങ്ങാണ് ഇംണ്ടിനെ തകര്ത്തത്.
ഇംഗ്ലീഷ് നിരയില് 104 പന്തില് നിന്ന് അഞ്ചു ബൗണ്ടറികളോടെ 51 റണ്സ് നേടിയ നായകന് ജോ റൂട്ടിനും 75 പന്തില് നിന്ന് രണ്ടു ബൗണ്ടറികളോടെ 42 റണ്സ് നേടിയ ജോണി ബെയര്സ്റ്റോയ്ക്കും 64 പന്തില് നിന്ന് ആറു ബൗണ്ടറികളോടെ 40 റണ്സ് നേടിയ മൊയീന് അലിക്കും മാത്രമാണ് പിടിച്ചു നില്ക്കാനായത്. അഞ്ചു ബാറ്റ്സ്മാന്മാര് രണ്ടക്കം കാണാതെ പുറത്തായി. 

No comments

Powered by Blogger.