നാഗ്പൂര്‍ ടെസ്റ്റ്; വരാട് കോഹ്ലിക്ക് ഡബിൾ സെഞ്ച്വറി ഇന്ത്യക്ക് 384 റണ്‍സിന്റെ ലീഡ്ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ മേല്‍ക്കൈ നേടി ഇന്ത്യ. മൂന്നാം ദിനം 312 ന് രണ്ട് എന്ന നിലയില്‍ കളിയാരംഭിച്ച ഇന്ത്യ ഇപ്പോൾ 589/5 (171.4 Ovs)എന്ന നിലയിൽ ആണ് ക്യാപ്റ്റന്‍ വിരാട് ഡബിൾ സെഞ്ച്വറി കരുത്തില്‍ 384 റൺസിന്റെ  ലീഡായി.
നേരത്തെ ആദ്യ ഇന്നിംഗ്സില്‍ ശ്രീലങ്ക 205 റണ്‍സിന് പുറത്തായിരുന്നു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ലങ്കയെ ആര്‍ അശ്വിനും ജഡേജയും ഇശാന്ത് ശര്‍മ്മയും ചേര്‍ന്ന് കുറഞ്ഞ സ്‌കോറിന് പറഞ്ഞയക്കുകയായിരുന്നു. ആദ്യ ടെസ്റ്റ് സമനിലയായതോടെ, മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്നു ജയം തേടിയാണ് ഇരുടീമുകളും ഇറങ്ങുന്നത്. അതിവേഗം ലീഡ് ഉയര്‍ത്തിയ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യാനായിരിക്കും ഇന്ത്യ ശ്രമിക്കുക.

No comments

Powered by Blogger.