വിന്‍ഡീസ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്‌ലിന് കനത്ത തിരിച്ചടിവിന്‍ഡീസ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്‌ലിന് കനത്ത തിരിച്ചടി. പാക് സൂപ്പര്‍ ലീഗില്‍ നടന്ന താരലേലത്തില്‍ ഒരു ടീം പോലും ക്രിസ് ഗെയ്‌ലിനെ സ്വന്തമാക്കാന്‍ തയ്യാറായില്ല. ടി20യില്‍ 10000 റണ്‍സ് തികച്ച ചരിത്രമെഴുതിയതിന് പിന്നാലെയാണ് ഗെയ്‌ലിനെ തേടി വന്‍ തിരിച്ചടിയെത്തുന്നത്.
പാക് സൂപ്പര്‍ ലീഗിലെ കഴിഞ്ഞ രണ്ട് വര്‍ഷത്തേയും മോശം പ്രകടനമാണ് ക്രിസ് ഗെയ്‌ലിന് തിരിച്ചടിയായത്. ആദ്യ സീസണില്‍ ലാഹോര്‍ ക്വലന്തറിന് വേണ്ടി 20.60 ശരാശരിയില്‍ വെറും 103 റണ്‍സാണ് ഗെയ്ല്‍ സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം കറാച്ചി കിംഗസിന്റെ താരമായിരുന്ന ഗെയ്ല്‍ 17.77 ശരാശരിയില്‍ ആകെ 160 റണ്‍സ് മാത്രമാണ് സ്വന്തമാക്കിയത്.
ഗെയ്‌ലിന്റെ മോശം ഫോമാണ് താരത്തെ ടീമിലെടുക്കുന്നതില്‍ നിന്ന് ഫ്രാഞ്ചസികളെ അകറ്റിയതന്നെ ഒരു ഫ്രഞ്ചസി ഉടമയെ ഉദ്ദരിച്ച് വിസ്ഡന്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യു.
ഇതോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും ഗെയ്ല്‍ പുറത്താകല്‍ ഭീഷണിയിലാണ്. നിലവില്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് താരമാണ് ക്രിസ് ഗെയ്ല്‍. നേരത്തെ ബിഗ് ബാഷ് ലീഗിനിടെ ഗെയ്‌ലിന്റെ മോശം പെരുമാറ്റവും വിവാദമായിരുന്നു.
193 പാക്‌സ താരങ്ങളും 308 വിദേശ താരങ്ങളും അടക്കം 501 താരങ്ങളാണ് പാക് സൂപ്പര്‍ ലീഗിന്റെ താരലേലത്തില്‍ ഭാഗമായത്. 1.2 മില്യണ്‍ യുഎസ് ഡോളറാണ് ഒരോടീമിനും ചെലവാക്കാന്‍ അനുവദിച്ചിരുന്നത്.

No comments

Powered by Blogger.