ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
മുംബൈ: ഹർദ്ക്ക് പാണ്ഡ്യക്ക് വിശ്രമം നല്കി ശ്രീലങ്കയ്ക്കെതിരായ ആദ്യ രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. തുടര്‍ച്ചയായ മത്സരങ്ങളില്‍ കളിച്ച് ക്ഷീണിതനായതിനാലാണ് വിശ്രമം നല്‍കുന്നതെന്നും, ആരോഗ്യം വീണ്ടെടുക്കാന്‍ ഹര്‍ദിക് ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് പോകുമെന്നും സെലക്ടര്‍മാര്‍ വ്യക്തമാക്കി.
ഹര്‍ദിക്കിന് പകരം ആരെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. വിരാട് കോലി ക്യാപ്റ്റനായി തുടരും. അജിങ്ക്യ രഹാനെയാണ് വൈസ് ക്യാപ്റ്റന്‍. ഈമാസം പതിനാറിന് കൊല്‍ക്കത്തയിലാണ് ഒന്നാം ടെസ്റ്റിന് തുടക്കമാവുക.
ആദ്യ രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം:
വിരാട് കോലി(ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, മുരളി വിജയ്, ശീഖര്‍ ധവാന്, ചേതേശ്വര്‍ പൂജാര, അജിങ്ക്യാ രഹാനെ, രോഹിത് ശര്‍മ, വൃദ്ധിമാന്‍ സാഹ, ആര് അശ്വിന്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷാമി, ഉമേഷ് യാദവ്, ഭുവനേശ്വര്‍കുമാര്‍, ഇഷാന്ത് ശര്‍മ.
Post a Comment
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കണ്ണൂര്‍ വാര്ത്തകളുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.