വൻകുളത്തുവയലിലെ ബസ്സ്സ്റ്റോപ്പ് മാറ്റം നാളെമുതൽ(Nov 7).....കണ്ണൂർ :നിലവിലുള്ള സ്റ്റോപ്പ് യാത്രക്കാർക്കും മറ്റു വാഹനങ്ങൾക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന നാട്ടുകാരുടേയും വിദ്യാർത്ഥികളുടേയും ആവശ്യപ്രകാരം  രാഷ്ട്രീയ പാർട്ടി,വ്യാപാരി സംഘടന, ഓട്ടോ തൊഴിലാളി , സ്കൂൾ PTA , ക്ളബ്ബ് യുവജനസംഘടനാ പ്രതിനിധികൾ ഉൾപ്പെടെയുളളവരുടെ യോഗം വളപട്ടണം പോലീസിന്റെയും അഴീക്കോട് പഞ്ചായത്തിന്റെയും നേതൃത്വത്തിൽ വിളിച്ചുചേർക്കുകയും അതിന്റെ ഭാഗമായി സ്റ്റോപ്പുകൾ മാറ്റുവാനുള്ള തീരുമാനത്തിലെത്തുകയുമായിരുന്നു

കണ്ണൂരിലേക്ക് പോകുന്ന ബസ്സുകൾ വിവേകാനന്ദ കോളേജിനു സമീപത്തും അഴീക്കലിലേക്കു പോകുന്നവ പോസ്റ്റോഫീസ് കെട്ടിടത്തിന് മുന്നിലായി നിർത്താനും വടക്കുഭാഗത്തെ സ്റ്റോപ്പ് പഞ്ചായത്ത് ലൈബ്രറിക്ക് മുന്നിലായി നിർത്തുവാനുമാണ് തീരുമാനമായത്
മറ്റു വാഹനങ്ങളുടെ പാർക്കിങ്ങുകൾകൂടി നിയന്ത്രിച്ചാൽ ഒരുപരിധിവരെ യാത്രാപ്രശ്നം പരിഹരിക്കപ്പെടും......

No comments

Powered by Blogger.