ദിവസങ്ങള്‍ക്കുള്ളില്‍ ബിപി കുറയ്ക്കാം


ബിപി എന്ന് പറയുന്നത് ഇന്നത്തെ കാലത്തെ എല്ലാവരേയും വലക്കുന്ന ഒന്നാണ്. കൃത്യമായ ജീവിത ശൈലിയും ഭക്ഷണ രീതിയും പിന്തുടര്‍ന്നാല്‍ അമിത രക്തസമ്മര്‍ദ്ദം എന്ന പ്രശ്നത്തെ നമുക്ക് ഇല്ലാതാക്കാം. സാധാരണയായി ആരോഗ്യ പ്രശ്നങ്ങളില്‍ ഒന്നാണ് രക്തസമ്മര്‍ദ്ദം. എന്നാല്‍ ഇത് നിസ്സാരമെന്ന് കരുതി തള്ളിക്കളയാനാവില്ല. കാരണം മരണത്തിലേക്ക് വരെ ഇത് നമ്മളെ നയിക്കുന്നു. ബിപി നിയന്ത്രിക്കാന്‍ പല വിധത്തിലുള്ള മരുന്നുകളും കഴിക്കുന്നവരാണ് നമ്മളില്‍ പലരും.
രക്തസമ്മര്‍ദ്ദം സാധാരണ നില വിട്ട് ഉയരുന്നതാണ് അമിത രക്തസമ്മര്‍ദ്ദം. ജീവിത രീതികളില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ വരുന്നതോടെയാണ് രക്തസമ്മര്‍ദ്ദം നിലവിട്ട് ഉയരുന്നത്. മരുന്നുകള്‍ കഴിക്കുന്നതിലൂടെ തന്നെ ജീവിത രീതിയിലും ഭക്ഷണ കാര്യത്തിലും മാറ്റങ്ങള്‍ വരുത്തിയാല്‍ രക്തസമ്മര്‍ദ്ദത്തെ നിലക്ക് നിര്‍ത്താം. ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും ഏറ്റവും സാധ്യതയുള്ള ഒന്നാണ് രക്തസമ്മര്‍ദ്ദം. മാനസിക സമ്മര്‍ദ്ദം പലപ്പോഴും രക്തസമ്മര്‍ദ്ദം ഉയരുന്നതിന് കാരണമാകുന്നു.
എന്നാല്‍ ബിപി നിയന്ത്രിക്കാന്‍ പല വിധത്തിലുള്ള ഒറ്റമൂലികളും ഉണ്ട്. വീട്ടുവൈദ്യത്തിലൂടെ പല വിധത്തില്‍ നമുക്ക് രക്തസമ്മര്‍ദ്ദത്തെ ഇല്ലാതാക്കാം. ഇനി പറയുന്ന പാനീയം രക്തസമ്മര്‍ദ്ദത്തിനെ കുറക്കുന്നു. അമിത രക്തസമ്മര്‍ദ്ദം ഇല്ലാതാക്കാന്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി.

ഒരു കപ്പ് പാലില്‍ ഒരു ടീസ്പൂണ്‍ വെളുത്തുള്ളി ചതച്ചതും ഒരു ടീസ്പൂണ്‍ തേനും മിക്സ് ചെയ്ത് ദിവസവും രണ്ടോ മൂന്നോ നേരം അടുപ്പിച്ച് ഒരാഴ്ച കുടിക്കുന്നത് ബിപിയെ നിയന്ത്രണത്തിലാക്കും. ഇതില്‍ ചേര്‍ക്കുന്ന തേന്‍രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടിയാണ്. വെളുത്തുള്ളിയിലെ അലിസിന്‍ എന്ന ഘടകമാണ് രക്തസമ്മര്‍ദ്ദം കുറക്കാന്‍ സഹായിക്കുന്നത്.

No comments

Powered by Blogger.