മാധ്യമപ്രവര്‍ത്തകക്കെതിരായ അക്രമം: പ്രതി കസ്റ്റഡിയിൽ. മലപ്പുറം തിരൂർ സ്വദേശി അക്ബറാണ് കസ്റ്റഡിയിൽ ഉള്ളത്


തളിപ്പറമ്പ്: തിങ്കളാഴ്ച്ച ഉച്ചക്ക് 1.30 ഓടെയാണ് സംഭവം.
ധര്‍മ്മശാലയിലെ കോഫീ ഹൗസില്‍ ഭക്ഷണം കഴിക്കാനെത്തിയ വിവാഹപാര്‍ട്ടിക്കാരുമായി തൊട്ടടുത്ത പേരാല്‍ ഹോട്ടല്‍ ജീവനക്കാര്‍ പാര്‍ക്കിംഗിനെ ചൊല്ലി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഈ വിവരമറിഞ്ഞ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനായി കാമറമേനോടൊപ്പം സംഭവസ്ഥലത്തെത്തിയതായിരുന്നു സീല്‍ ടി വി സബ് എഡിറ്ററായ നീതു. തുടര്‍ന്ന് ഇവര്‍ രംഗങ്ങള്‍ ചിത്രീകരിക്കുകയും ബസിലുണ്ടായിരുന്നവരുടെ ബൈറ്റെടുക്കുകയും ചെയ്തു.
തുടര്‍ന്ന് ഹോട്ടലുകാരോട് അവരുടെ ഭാഗം വിശദീകരിച്ച് ബൈറ്റ് നല്‍കണമെന്നഭ്യര്‍ത്ഥിച്ചപ്പോഴാണ് പ്രകോപിതരായ ജീവനക്കാര്‍ നീതുവിനെ അക്രമിച്ചത്. അക്രമികള്‍ മൈക്ക് പിടിച്ചു വാങ്ങി വലിച്ചെറിയുകയും കയ്യിലും ദേഹത്തും കയറിപ്പിടിക്കുകയും നിലത്ത് തള്ളിയിടുകയുമായിരുന്നു. നേരത്തെ പേരാല്‍ ഹോട്ടലുകാര്‍ തൊട്ടടുത്ത പൊതുസ്ഥലത്തെ ആല്‍മരം മുറിച്ച സംഭവം സീല്‍ ടി വി വാര്‍ത്ത നല്‍കിയിരുന്നു. ഇതിന്റെ വൈരാഗ്യം കൂടിയാവാം അക്രമകാരണമെന്ന് പൊലീസും വ്യക്തമാക്കി. സംഭവത്തില്‍ ഹോട്ടല്‍ ജീവനക്കാരായ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

No comments

Powered by Blogger.