മരിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് ഒരു കോടിയുടെ ഇന്‍ഷൂറന്‍സ് തുക തട്ടി: സ്ത്രീ അറസ്റ്റിൽ

ഹൈദരാബാദ്: മരിച്ചെന്ന് കാണിച്ച് ഇൻഷൂറൻസ് കമ്പനിയെ കബളിപ്പിച്ച് ഒരു കോടി തട്ടിയെടുത്ത കേസിൽ 35-കാരി അറസ്റ്റിൽ. ഹൈദരാബാദിലാണ് സംഭവം. മരിച്ചെന്ന് കാണിച്ചയാൾ ജീവിച്ചിരിപ്പുണ്ടെന്ന് സ്വകാര്യ ഇൻഷൂറൻസ് കമ്പനി അധികൃതർ കണ്ടെത്തി പോലീസിൽ പരാതി നൽകുകയായിരുന്നു. യുവതിയുടെ ഭർത്താവും റിയൽ എസ്റ്റേറ്റ് ഏജന്റുമായ ഷക്കീൽ ആലമാണ് തന്റെ ഭാര്യ മരിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് ഒരു കോടി രൂപ തട്ടിയെടുത്തത്. ആലമിന്റെ ഭാര്യയുടെ പേരിൽ 2012 ലാണ് 11,800 രൂപ വാർഷിക പ്രീമിയത്തിൽ ഇൻഷുറൻസ് പോളിസി എടുത്തത്. ഈ വർഷം ജൂണിലാണ് ആലം തന്റെ ഭാര്യ മരണപ്പെട്ടതായി രേഖകൾ ഹാജരാക്കി ഇൻഷൂറൻസ് ക്ലെയിമിനായി അപേക്ഷിച്ചത്. നെഞ്ചുവേദനയെ തുടർന്ന്മരിച്ചെന്നായിരുന്നു ബോധ്യപ്പെടുത്തിയത്. ഇതിനായി വ്യാജ മരണ സർട്ടിഫിക്കറ്റും ഹാജരാക്കി. അതേസമയം കേസിൽ യുവതിയുടെ ഭർത്താവിനെ ഇതുവരെയും കണ്ടെത്തിഅറസ്റ്റ് ചെയ്യാൻ പോലീസിനായിട്ടില്ല. ഇതിനിടെ ഈ ദമ്പതികൾ മറ്റൊരു ഇൻഷൂറൻസ് കമ്പനിയേയും കബളിപ്പിച്ചിട്ടുണ്ടെന്ന പരാതി പോലീസിന് ലഭിച്ചിട്ടുണ്ട്.

No comments

Powered by Blogger.