അരക്കോടിയുടെ തട്ടിപ്പ് നടത്തിയ കണ്ണൂർ സ്വദേശി അറസ്റ്റിൽ

ബിസിനസിന്റെ പേരില്‍ അര കോടിയുടെ തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ' നാറാത്ത് സ്വദേശി മന്‍സൂർ ഇബ്രാഹിമിനെയാണ് വളപട്ടണം എസ്.ഐ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
ആഡംബര രീതിയിലാണ് മന്‍സൂര്‍ ഇബ്രാഹിമിന്റെ ജീവിതം. കീരിയാട് പയറ്റിയ കാവിനടുത്താണ് കൊട്ടാരസദൃശ്യമായ വീട്.(. വീട് കീരിയാട് പയറ്റിയ കാവിനടുത്ത് ) വില കൂടിയ ഡ്രസുകളും ഓഡി കാറുകളും ഹരമാണ്. വളപട്ടണത്തിനു പുറമെ കണ്ണൂര്‍ സിറ്റിയിലും തട്ടിപ്പ് നടത്തിയിട്ടുണ്ട്. മജീദ് പാറക്കല്‍, സറീന, മുസ്തഫ എന്നിവരാണ് പരാതിക്കാര്‍.  തട്ടിപ്പിനിരയായവര്‍ മന്‍സൂര്‍ ഇബ്രാഹിമിന്റെ വീട്ടിന്റെ മുന്നില്‍ കുടുംബസത്യഗ്രഹം നടത്തിയിരുന്നു 

No comments

Powered by Blogger.