മംഗളൂരിൽ ഏഴ്‌ ലക്ഷത്തിന്റെ സ്വര്‍ണ്ണവും പത്ത്‌ മൊബൈല്‍ ഫോണുകളുമായി മഞ്ചേശ്വരം സ്വദേശി അറസ്റ്റില്‍

മഞ്ചേശ്വരം: കവര്‍ച്ച നടത്തിയ ഏഴ്‌ ലക്ഷത്തിന്റെ സ്വര്‍ണ്ണാഭരണവും പത്ത്‌ മൊബൈല്‍ ഫോണുകളുമായി മഞ്ചേശ്വരം സ്വദേശി കര്‍ണ്ണാടക മൂഡബിദ്രി പൊലീസിന്റെ പിടിയില്‍.

മഞ്ചേശ്വരത്തെ ജയകുമാറിന്റെ മകന്‍ ലോഗേഷ്‌ ഷെട്ടി ഗാറി(20)നെയാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌.

സ്വര്‍ണ്ണത്തിനും മൊബൈല്‍ ഫോണിനും പുറമെ ഒരു ബൈക്കും കണ്ടെടുത്തിട്ടുണ്ട്‌. മൂഡബിദ്രി പൊലീസ്‌ സ്റ്റേഷന്‍ പരിധിയില്‍ നടന്ന വീട്‌ കവര്‍ച്ച ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണ്‌ ഇയാള്‍.നേരത്തെ പ്രതിയെ പിടികൂടാന്‍ പൊലീസ്‌ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു.

ഒരു തവണ കവര്‍ച്ചക്കിടയില്‍ നാട്ടുകാരുടെ പിടിയിലകപ്പെട്ടിരുന്നുവെങ്കിലും കുതറിമാറി രക്ഷപ്പെടുകയായിരുന്നു. പ്രതി കഴിഞ്ഞ കുറേ നാളുകളായി കര്‍ണ്ണാടക ബഡക ബിജാറുവിലാണ്‌ താമസിച്ചുവരുന്നതെന്ന്‌ പൊലീസ്‌ പറഞ്ഞു.

No comments

Powered by Blogger.