കമ്മാരൻ നമ്പ്യാർ അഞ്ചാം ചരമവാർഷികദിനാചാരണം

ഇരിട്ടി: ജനതാദൾ (യു)  പേരാവൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനതാദൾ (യു) ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റും സഹകരണ മേഖലയിലെ സഹകാരിയുമായിരുന്ന വി കമ്മാരൻ നമ്പ്യാറുടെ ചരമവാർഷികദിനാചാരണം (20/11/2017)
ഇരിട്ടി വ്യാപാരിഭവനിൽ നടന്നു. ജനതാദൾ (യു) പേരാവൂർ നിയോജകമണ്ഡലം പ്രസിഡന്റ് എ. കെ ഇബ്രാഹിമിന്റെ അധ്യക്ഷതയിൽ ജനതാദൾ (യു) ജില്ല സെക്രെട്ടറി രവീന്ദ്രൻ കുന്നോത്ത് ഉദ്ഘാടനം ചെയ്തു. സി. വി. എം വിജയൻ, കല്ല്യാട്ട് പ്രേമൻ, കെ. സി ജോസഫ് മാസ്റ്റർ എന്നിവർ സംസാരിച്ചു. സി കുഞ്ഞിരാമൻ മാസ്റ്റർ സ്വാഗതവും ഐ. വി ഉമ്മർകുട്ടി നന്ദിയും പറഞ്ഞു.

No comments

Powered by Blogger.