അമല്‍കുമാറിന്റെ ആത്മഹത്യയിൽ ദുരൂഹത. രക്ഷിതാക്കള്‍ പരാതിയുമായി രംഗത്ത്

ഇരിട്ടി:ഉളിക്കലിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ -അധ്യാപകര്‍ക്കെതിരെ പരാതിയുമായി രക്ഷിതക്കള്‍.ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടോടെയാണ് ഉളിക്കല്‍ കോക്കാട് അമല്‍കുമാറിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണെ്ടത്തിയത്.അമല്‍കുമാറും പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയും തമ്മില്‍ പ്രണയത്തിലാണെന്നും ഇക്കാര്യം പറഞ്ഞ് പെണ്‍കുട്ടിയുടെ പിതാവ് സ്‌കൂളിലെത്തി അധ്യാപകരോട് പരാതിപ്പെടുകയും തുടര്‍ന്ന് അധ്യാപകര്‍ സംഘം ചേര്‍ന്ന് അമല്‍കുമാറിനെ ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് അമല്‍കുമാറിന്റെ അച്ഛന്‍ കെ അനില്‍കുമാറിന്റെ പരാതിയിലുള്ളത്.സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാവിന്റെ ഭാഗം മാത്രമാണ് കേട്ടതെന്നും തന്നെയോ ബന്ധുക്കളെയോ ഇക്കാര്യം അറിയിച്ചിട്ടില്ലെന്നും പിതാവ് പറഞ്ഞു.സ്‌കൂളില്‍ പോകും വരെ യാതൊരു മാനസിക പ്രയാസവും ഉണ്ടായിരുന്നില്ലെന്നും അമലിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് സഹോദരി അളകനന്ദയും പറഞ്ഞു.മുഖ്യമന്ത്രി പിണറായി വിജയന്‍,ജില്ലാ പോലീസ് മേധാവി,ഇരിട്ടി ഡി വൈ എസ് പി ,ഉളിക്കല്‍ സബ് ഇന്‍സ്‌പെക്ടര്‍എന്നിവര്‍ക്ക് പിതാവ് ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്.എന്നാല്‍ പ്രണയവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കുട്ടിയെ ഉപദോശിക്കുക മാത്രമേ ചെയ്തിട്ടുള്ളുവെന്നാണ് സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം

No comments

Powered by Blogger.