പെരിയയിൽ വീണ്ടും വാഹനാപകടം: സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കുണ്ടംകുഴി സ്വദേശിയും ടാപ്പിംഗ് തൊഴിലാളിയുമായ രാജു (46)വാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ ദേശീയപാതയില്‍ കുണിയ നവോദയ നഗറിലാണ് അപകടം. കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന രാജു സഞ്ചരിച്ച സ്‌കൂട്ടറില്‍ എതിരെ നിന്നും അമിതവേഗതയില്‍ വന്ന സ്വിഫ്റ്റ് കാറിടിച്ചാണ് അപകടം നടന്നത്.
റോഡിലേക്ക് തെറിച്ചുവീണ രാജു സംഭവസ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

പെരിയ ബസ് സ്റ്റോപ്പിന് സമീപം ചൊവ്വാഴ്ച രാവിലെ ലോറിയും ബൈക്കും യുവാവ് ദാരുണമായി മരിച്ചതിന്റെ നടുങ്ങല്‍ മാറുന്നതിന് മുമ്പാണ് രണ്ടു കിലോമീറ്റര്‍ മാത്രം അകലെ വീണ്ടും അപകടമരണമുണ്ടായത്. വിവരമറിഞ്ഞ് ബേക്കല്‍ എസ് ഐ വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

അപകടം വരുത്തിയ സ്വിഫ്റ്റ് കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

No comments

Powered by Blogger.