ബൈക്കിലിടിച്ച് നിയന്ത്രണംവിട്ട കാര്‍ വെയിറ്റിംഗ് ഷെഡിലേക്ക് ഇടിച്ചു കയറി ഒരു മരണം; നാലു പേര്‍ക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം


തിരുവനന്തപുരം: തിരുവല്ലത്ത് ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട കാര്‍ വെയിറ്റിംഗ് ഷെഡില്‍ ഇടിച്ചുകയറി ഒരാള്‍ മരിച്ചു. ബസ് കാത്തുനിന്ന പാറവിള സ്വദേശി ദേവേന്ദ്രനാണ് (40) മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ദേവേന്ദ്രനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.
അപകടത്തില്‍ സാരമായി പരുക്കേറ്റ പാറവിള സ്വദേശികളായ മധു (51), ധര്‍മ്മരാജ് (50), പ്രസാദ് (34), പ്രദീപ് (30) എന്നിവരേയും മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

No comments

Powered by Blogger.