എയ്ഡ്സ് ദിനാചരണം: ജില്ലയില്‍ വിപുലമായ പരിപാടികള്

കണ്ണൂർ ;'എന്റെ ആരോഗ്യം, എന്റെ അവകാശം' എന്ന മുദ്രാവാക്യമുയര്‍ത്തി ആരോഗ്യ വകുപ്പ്  ജില്ലയില്‍ എയ്ഡ്സ് ദിനാചരണം നടത്തും. 30, ഡിസംബര്‍ ഒന്ന് തീയതികളില്‍ നടക്കുന്ന ദിനാചരണത്തിന്റെ ഒരുക്കം പൂര്‍ത്തിയായതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

30ന് രാവിലെ പത്തിന് പള്ളിക്കുന്ന് കൃഷ്ണമേനോന്‍ സ്മാര ഗവ. വനിത കോളേജില്‍ ജില്ലാതല ബോധവല്‍ക്കരണ സെമിനാര്‍ നടക്കും. തുടര്‍ന്ന് സ്കിറ്റ് മത്സരം. വൈകിട്ട് നാലിന് കലക്ടറേറ്റ് പരിസരത്ത് നിന്ന് ബ്ളഡ് ഡൊണേഴ്സ് കേരള നടത്തുന്ന എയ്ഡ്സ് ബോധവല്‍ക്കരണ റാലി. വൈകിട്ട് ആറിന് കലക്ടറേറ്റ് പരിസരത്ത് ദീപം തെളയിക്കും.
ഡിസംബര്‍ ഒന്നിന് രാവിലെ 8.30ന് കലക്ടറേറ്റ് പരിസരത്ത് നിന്ന് ജില്ലാതല ബോധവല്‍ക്കരണ റാലി നടക്കും. രാവിലെ ഒമ്പതിന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ദിനാചരണം ഉദ്ഘാടനംചെയ്യും. എച്ച്ഐവി ബാധിതരായ സ്ത്രീകളുടെ അയല്‍ക്കൂട്ട രൂപീകരണം, ബോവല്‍ക്കരണസെമിനാര്‍ എന്നിവ നടക്കും.  രാവിലെ പത്തിന് കണ്ണൂര്‍ കോളേജ് ഓഫ് കൊമേഴ്സില്‍ സന്നദ്ധ രക്തദാന ക്യാമ്പ് നടക്കും. പകല്‍ 11ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ചോല, സ്നേഹ തീരം, ഹെല്‍ത്ത് ലൈന്‍ എന്നീ സുരക്ഷാപദ്ധതി പ്രവര്‍ത്തകരുടെ എച്ച്ഐവി ബോവല്‍ക്കരണം. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ നാരായണ നായ്ക്, ഡെപ്യൂട്ടി ഡിഎംഒ എ ടി മനോജ്, മാസ് മീഡിയ ഓഫീസര്‍ കെ എന്‍ അജയ് എന്നിവരും പങ്കെടുത്തു.

No comments

Powered by Blogger.