അറ്റകുറ്റപ്പണിക്ക് ആയുസ്സ് ഒരുദിവസം; മടക്കാട് റോഡ് തകര്‍ന്നു


പെരുമ്പടവ്: ഉറവപൊട്ടി തകര്‍ന്ന് കാല്‍നടയാത്രപോലും സാധ്യമല്ലാതായ മടക്കാട്-ചപ്പാരപ്പടവ് റോഡിലെ മടക്കാട് കയറ്റത്തില്‍ കഴിഞ്ഞദിവസം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തിയ അറ്റകുറ്റപ്പണികള്‍ ഒരുദിവസം കൊണ്ട് പാഴായി. റോഡിലെ കുഴികളില്‍ മെറ്റല്‍പാകി റോഡ്‌റോളര്‍ ഉപയോഗിച്ച് ഉറപ്പിച്ചെങ്കിലും ഞായറാഴ്ചയോടെ പണിത ഭാഗം മുഴുവനും ഇളകി റോഡിലെ ഗതാഗതം അപകടാവസ്ഥയിലായി.

ഉറവവരുന്ന ഭാഗത്ത് ടാറിങ്ങിനുപകരം കോണ്‍ക്രീറ്റ് ചെയ്ത് ഇരുഭാഗത്തും ഓവുചാല്‍ നിര്‍മിക്കുകയും വേണമെന്ന് നാട്ടുകാര്‍ നിരന്തരമായി ആവശ്യപ്പെടുന്നുണ്ട്. ഓരോ വര്‍ഷവും ഈ റോഡിനുവേണ്ടി പഞ്ചായത്ത് അനുവദിക്കുന്ന തുക നാട്ടുകാര്‍ക്ക് ഉപകരിക്കുന്നില്ലെന്ന് പരാതിയുണ്ട്. റോഡ് കോണ്‍ക്രീറ്റ് ചെയ്ത് പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ തയ്യാറാണെന്ന് പഞ്ചായത്തധികൃതര്‍ അറിയിച്ചു.

No comments

Powered by Blogger.