മുഴപ്പിലങ്ങാട് ബോംബുകൾ കണ്ടെത്തി


മുഴപ്പിലങ്ങാട്: ദീപ്തി റോഡിന് സമീപം മോഹൻ പീടികയ്ക്കടുത്തെ വീട്ടുവളപ്പിൽ നിന്ന് രണ്ട് ബോംബുകൾ കണ്ടെടുത്തു. ആൾപ്പാർപ്പുള്ള വീട്ടുപറമ്പിൽ മണ്ണിൽ കുഴിച്ചിട്ട നിലയിലായിരിന്നു ബോംബുകൾ. തൊട്ടടുത്ത് താമസിക്കുന്ന സ്ത്രീയുടെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് പ്രദേശവാസികൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. എടക്കാട് പോലീസ് സംഭവസ്ഥലത്ത് എത്തി കൂടുതൽ പരിശോധനക്കായി ബോംബ് സ്‌ക്വാഡിനെ വിവരമറിയിച്ചിട്ടുണ്ട്

No comments

Powered by Blogger.