KannurVarthakal.com വാട്ട്സപ്പ് ഗ്രൂപ്പ് വീണ്ടും തുണയായി. വില പിടിപ്പുള്ള സാധനങ്ങളുമായി കളഞ്ഞു പോയ ബാഗ് ഉടമസ്ഥന് തിരിച്ചുകിട്ടി


കഴിഞ്ഞ ദിവസം പള്ളിക്കുന്ന് അഴീക്കൽ റൂട്ടിൽ യാത്ര ചെയ്യവേ 3 എ ടി എം കാർഡ്, പവർ ബാങ്ക്, കാസിയോ വാച്ച്, വാലറ്റ് തുടങ്ങി 12000 രൂപയോളം വിലവരുന്ന സാധനങ്ങൾ അടങ്ങിയ ബാഗ് നഷ്ടപ്പെട്ടു എന്ന് രാഹുൽ kannurvarthakal.com അഡ്മിൻസിനെ അറിയിക്കുകയും അത് പ്രകാരം വാർത്ത ഇടുകയും ചെയ്തു. വാർത്ത നിമിഷ നേരം കൊണ്ട് നാടു മുഴുവൻ പ്രചരിച്ചു. മണലിലുള്ള പ്രസന്നൻ എന്ന വ്യക്തിക്ക് കിട്ടിയ ബാഗ് ഹരീഷ് എന്ന kannurvarthakal.com വാട്ട്സപ്പ് ഗ്രൂപ്പ് മെമ്പറിലൂടെ കൈമാറുകയായിരുന്നു.

അഴീക്കോട് എന്റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ കണ്ണൂർ ജില്ലയിലെ പ്രാദേശിക വാർത്തകൾ പൊതുജനങ്ങളിലേക്കെത്തിക്കുക എന്ന ഉദ്ദേശത്തിൽ ആണ് Kannurvarthakal.com എന്ന ന്യൂസ് പോർട്ടൽ ആരംഭിച്ചത്.
ബഹു: കണ്ണൂർ ജില്ലാ കളക്ടർ മീർ മുഹമ്മദലി IAS ലോഞ്ച് ചെയ്ത വെബ് പോർട്ടൽ 2 മാസത്തോടടുക്കുമ്പോൾ 10 ലക്ഷം വായനക്കാരുമായി ഓൺലൈനിൽ സജീവമായിരിക്കുകയാണ്.
കൂടാതെ നിലവിൽ 28 വാട്ട്സപ്പ് ഗ്രൂപ്പുകളിലായി 7000 ൽ അധികം അംഗങ്ങളുണ്ട്.
ഇത് പോലെ മുൻപും നിരവധി പേർക്ക് തുണയായി മാറിയിട്ടുണ്ട് kannurvarthakal.com
WhatsApp Group Link: https://chat.whatsapp.com/I0uyR8LP6ShJS24O4pDS94

No comments

Powered by Blogger.