ബിജെപിയുടെ ജില്ലാ ഓഫിസിനു സമീപത്തുനിന്നും ആയുധങ്ങള്‍ കണ്ടെത്തി
കണ്ണൂര്‍: കണ്ണൂര്‍ ബിജെപി ഓഫീസില്‍ പോലീസ് റെയ്ഡ്. പരിശോധനയില്‍ മാരകായുധങ്ങള്‍ കണ്ടെടുത്തു. ഓഫ്‌സ് പരിസരത്ത് നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. ഒരു എസ് കത്തി, രണ്ട് വാളുകള്‍,  പൈപ്പുകള്‍ എന്നിവ പിടിച്ചെടുത്തു. പരിശോധന തുടരുകയാണ്.
കവിതാ തിയറ്ററിനു സമീപത്തുള്ള ബിജെപിയുടെ ജില്ലാ ഓഫിസിനു സമീപത്തു വച്ചു രണ്ട് വടിവാളുകളും ആറ് ഇരുമ്പ് ദണ്ഡുകളുമാണ് കണ്ടെത്തിയത്.

കോര്‍പ്പറേഷന്‍ തൊഴിലാളികള്‍ ശുചീകരണം നടത്തുന്നതിനിടയില്‍ ആയുധം കണ്ടെത്തുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു. പൊലീസ് സ്ഥലത്തെത്തി തിരച്ചില്‍ തുടരുകയാണ്.

കണ്ണൂര്‍ പാനൂര്‍ ഭാഗങ്ങളില്‍ കഴിഞ്ഞദിവസമായി വ്യാപകമായ അക്രമം നടന്നിരുന്നു. ജനരക്ഷായാത്ര കടന്നുപോയതിന്റെ പിന്നാലെ ആര്‍എസ്എസ് അക്രമം വ്യാപിപ്പിക്കുകയാണെന്നാണ് സിപിഎമ്മിന്റെ ആരോപണം.

No comments

Powered by Blogger.