ഓട്ടോ നിയന്ത്രണം വിട്ട് ദേഹത്തേക്ക് മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചുഇരിട്ടി.  ഓട്ടോ നിയന്ത്രണം വിട്ട് ദേഹത്തേക്ക് മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചു
പയഞ്ചേരി അത്തി തട്ടിലെ മഞ്ഞാടിയിൽ ഹൗസിൽ എം.കെ ഷാജ് മോഹൻ (47) ആണ് മരിച്ചത്
ഇരിട്ടിയിൽ നിന്നും പേരാവൂർ ഭാത്തേക്ക് പോവുകയായിരുന്ന ഷാജ് മോഹൻ ഓടിച്ചിരുന്ന ഓട്ടോറിക്ഷ പയഞ്ചേരി വായനശാലയ്ക്കു സമീപം റോഡരികിലുള്ള കുഴിയിൽ വീണ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു റോഡിലേക്ക് തെറിച്ചുവീണ ഷാജ് മോഹന്റെ ദേഹത്തേക്ക് ഓട്ടോ മറിയുകയായിരുന്നു
തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഷാജ് മോഹനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലുംസംഭവസ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടിരുന്നു
മ്യതദേഹം പോസ്റ്റ്മോർട്ടത്തിനായി
പരിയാരം മെഡി.കോളേജിലേക്ക് മാറ്റി

ഭാര്യ :- ഷൈനി
മക്കൾ: അനീഷ, അതുൽ

സഹോദരങ്ങൾ:- പ്രകാശൻ, ബാബു, ചന്ദ്രവല്ലി ,ഉഷാകുമാരി, പ്രസാദ്, സിന്ധു, ബിന്ദു, സന്ധ്യ, ലീല, തങ്കപ്പൻ

No comments

Powered by Blogger.